Categories: MalayalamNews

#MeToo വിവാദത്തിൽ ദിവ്യ ഗോപിനാഥിനോട് പരസ്യമായി മാപ്പ് ചോദിച്ച് അലൻസിയർ

മീ ടൂ ക്യാമ്പയിൻ തുടങ്ങിയപ്പോൾ മലയാള സിനിമയെ പിടിച്ചുലച്ച ഒന്നാണ് നടി ദിവ്യ ഗോപിനാഥ് അലൻസിയർക്ക് എതിരെ ഉയർത്തിയ ആരോപണം. ലൈംഗികച്ചുവയോടെ നടൻ തന്നെ സമീപിച്ചെന്ന തുറന്ന് പറഞ്ഞ നടി അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ പരാതി കൊടുത്തിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊടുത്ത പരാതിയിന്മേൽ 2019 ഫെബ്രുവരി ആയിട്ടും യാതൊരു പുരോഗതിയും ഇല്ലാത്തതിനാൽ അലൻസിയർ പൊതുവായി മാപ്പ് പറയണമെന്ന് കൊച്ചി ടൈംസിന് നൽകിയ ഇന്റർവ്യൂവിൽ ദിവ്യ പറഞ്ഞിരുന്നു. അതിന് തുടർന്നാണ് അലൻസിയർ മാപ്പ് പറഞ്ഞ് മുന്നോട്ട് വന്നത്.

ദിവ്യയുടെ ഇന്റർവ്യൂ പുറത്തിറങ്ങിയപ്പോൾ ഞാൻ ദിവ്യയോട് സംസാരിച്ചിരുന്നു. സൗഹൃദപരമായ ഒരു സംഭാഷണമായിരുന്നു അത്. എന്നോട് പബ്ലിക്കായി മാപ്പ് പറയണമെന്ന് ദിവ്യ ആവശ്യപ്പെട്ടു. എന്നാലേ ഈ വിവാദത്തിന് ഒരു അവസാനം ഉണ്ടാകൂയെന്നും പറഞ്ഞു. എനിക്കും അത് സത്യമായി തോന്നി. കൊച്ചി ടൈംസ് വഴി മാപ്പ് പറയാനാണ് ദിവ്യ ആവശ്യപ്പെട്ടത്.

എന്റെ പെരുമാറ്റം ദിവ്യയെ മുറിവേല്പിച്ചു എന്നറിഞ്ഞപ്പോൾ ദിവ്യയോട് വ്യക്തിപരമായി തന്നെ ഞാൻ മാപ്പ് അപേക്ഷിച്ചിരുന്നു. ഈ പ്രശ്നം പബ്ലിക്കായതോട് കൂടി ഒരു പബ്ലിക് ആയിട്ട് തന്നെ മാപ്പ് പറയണമെന്ന് ദിവ്യ ആവശ്യപ്പെട്ടു. ആയതിനാൽ എന്റെ തെറ്റിന് ഞാൻ വീണ്ടും ദിവ്യയോട് മാപ്പ് ചോദിക്കുന്നു. എന്റെ മോശമായ പെരുമാറ്റത്തിന് ക്ഷമ ചോദിക്കുന്നു. എന്റെ ഈ മാപ്പ് അപേക്ഷ ദിവ്യയോട് മാത്രമല്ല, മറിച്ച് എന്റെ പെരുമാറ്റം മൂലം മുറിവേറ്റ എല്ലാവരോടുമായിട്ടാണ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago