അർജുൻ അശോകൻ നായകനായെത്തുന്ന മെമ്പർ രമേശൻ ഒൻപതാം വാർഡിലെ ‘അലരേ നീയെന്നിലെ’ സോങ്ങ് ടീസർ പുറത്തിറങ്ങി. ആന്റോ ജോസ് പെരേര, എബി ട്രീസ പെരേര എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ബോബൻ & മോളി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബോബനും മോളിയുമാണ്. ശബരീഷിന്റെ വരികൾക്ക് കൈലാസ് ഈണമിട്ടിരിക്കുന്ന ‘അലരേ നീയെന്നിലെ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് അയ്റാൻ, നിത്യ മാമ്മെൻ എന്നിവർ ചേർന്നാണ്. ഫെബ്രുവരി 25നാണ് ഗാനം പ്രേക്ഷകരിലേക്കെത്തുക. അർജുൻ അശോകനെ കൂടാതെ ചെമ്പൻ വിനോദ് ജോസ്, ഗായത്രി അശോക്, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, ശബരീഷ് വർമ്മ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.