ഒരു സിനിമ സംവിധാനം ചെയ്യാൻ താൻ പ്ലാൻ ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കി നടൻ അലൻസിയാർ. ഇന്ദ്രന്‍സേട്ടനെയും സുരാജ് വെഞ്ഞാറമൂടിനേയും മമ്മൂക്കയേയും വെച്ചാണ് സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും അലൻസിയാർ വ്യക്തമാക്കി. എന്നാൽ, ഇതിന് ഇന്ദ്രൻസേട്ടൻ സമ്മതിക്കുമോയെന്ന് അറിയില്ലെന്നും അലൻസിയാർ പറഞ്ഞു. അലൻസിയാറിന്റെ സംശയത്തിന് തഗ് മറുപടിയുമായി സുരാജ് വെഞ്ഞാറമൂടും എത്തി. ഇന്ദ്രന്‍സേട്ടന് അണ്ണന്റെ സ്വഭാവം അറിയാമെന്നാണ് സുരാജ് പറഞ്ഞത്. അതേസമയം, സംവിധാനമെന്ന ഒരു ആഗ്രഹവും തനിക്കില്ലെന്നും ആക്റ്റിങാണ് ഇഷ്ടമെന്നും സുരാജ് വ്യക്തമാക്കി. ഹെവൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ താരങ്ങൾ പറഞ്ഞത്.
ഏറ്റവും അനുഗ്രഹിക്കപ്പെട്ട ജീവിതം ആക്ടേഴ്‌സിന്റേതാണെന്ന് അഭിമുഖത്തിൽ നടന്‍ അലന്‍സിയര്‍ പറഞ്ഞു. ഐ എ എസുകാരനും മുഖ്യമന്ത്രിയായിട്ടും എത്ര വേഷങ്ങള്‍ വേണമെങ്കിലും അഭിനേതാക്കള്‍ക്ക് ചെയ്യാമെന്നും അത് ദൈവത്തിന്റെ അനുഗ്രഹമാണെന്നും അലന്‍സിയര്‍ പറഞ്ഞു. തങ്ങൾ അഭിനേതാക്കൾക്ക് എത്ര ജന്മമാണെന്ന് അറിയാമോയെന്നും സുരാജിന്റെ അച്ഛൻ പട്ടാളക്കാരനായിട്ട് നിന്ന കാർഗിലിൽ പട്ടാളക്കാരനായിട്ട് അഭിനയിക്കാൻ മകന് പറ്റി. അങ്ങനെ എന്തെല്ലാം വേഷങ്ങൾ കെട്ടാൻ പറ്റുമെന്നും ഏറ്റവും അനുഗ്രഹീതമായിട്ടുള്ള ലൈഫാണ് ഇതെന്നും അലൻസിയാർ പറഞ്ഞു.
വേഷപകര്‍ച്ചകള്‍ ആടി, എല്ലാ വേഷങ്ങളിലും കയറിയിറങ്ങി അഭിനയിച്ചു പോകാം. ഐ എ എസുകാരൻ ആയിട്ടും മുഖ്യമന്ത്രിയായിട്ടും ഒക്കെ ആക്ടേഴ്‌സിന് അഭിനയിച്ചു പോകാം. അത് ദൈവം തന്ന ഏറ്റവും വലിയ അനുഗ്രഹമാണെന്നും അലന്‍സിയര്‍ പറഞ്ഞു. നവാഗതനായ ഉണ്ണി ഗോവിന്ദ്‌രാജ് സംവിധാനം ചെയ്ത ചിത്രം ജൂണ്‍ 17നാണ് റിലീസ് ചെയ്തത്. അഭിജ, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, സുധീഷ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…