ബോളിവുഡിൽ നിന്നൊരു സന്തോഷവാർത്ത. കഴിഞ്ഞയിടെ വിവാഹിതരായ ആലിയ ഭട്ടും രൺബീർ കപൂറും ആണ് ആ സന്തോഷവാർത്ത പങ്കുവെച്ചത്. തങ്ങൾ അച്ഛനും അമ്മയും ആകാൻ പോകുന്നു എന്നുള്ള സന്തോഷവാർത്ത ആലിയയും രൺബീറും സോഷ്യൽമീഡിയയിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചാണ് താൻ ഗർഭിണിയാണെന്ന സന്തോഷവാർത്ത ആലിയ ഭട്ട് അറിയിച്ചത്. ആശുപത്രിയിൽ നിന്നുള്ള ചിത്രത്തിന് ഒപ്പം ഒരു സിംഹ കുടുംബത്തിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. അടിക്കുറിപ്പായി, ‘ഞങ്ങളടെ കുഞ്ഞ്, ഉടൻ വരുന്നു’ എന്നാണ് ആലിയ കുറിച്ചത്.
ആലിയ പങ്കുവെച്ച ചിത്രത്തിൽ ആലിയ ആശുപത്രിയിലെ ബെഡിൽ കിടക്കുന്നത് പോലെയും സമീപത്തായി രൺബീർ ഇരിക്കുന്നതും കാണാം. അൾട്രാസൗണ്ട് റിസൾട്ട് മോണിട്ടറിൽ കാണുന്ന വിധത്തിലാണ് ഇരുവരും. മോണിട്ടറിൽ സ്കാൻ റിസൾട്ടിന് പകരം ഹൃദയത്തിന്റെ ഇമോജി ചേർത്താണ് ചിത്രം താരദമ്പതികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സെക്കൻഡുകൾ കൊണ്ട് സോഷ്യൽമീഡിയയിൽ വൈറലായി മാറി താരങ്ങളുടെ പോസ്റ്റും ചിത്രങ്ങളും. കമന്റ് ബോക്സിൽ അഭിനന്ദന പ്രവാഹമാണ്. ആലിയയുടെ അമ്മ സോനി റസ്ദാൻ, രൺബീറിന്റെ സഹോദരി റിദ്ദിമ, പ്രിയങ്ക ചോപ്ര, കരൺ ജോഹർ, മൗനി റോയ് എന്നിവർ അഭിനന്ദനവുമായി കമന്റ് ബോക്സിൽ എത്തി.
ഏറെ നാളത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ ഏപ്രിൽ 14ന് ആയിരുന്നു ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ ഏപ്രിൽ 14ന് ആയിരുന്നു ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായത്. അന്തരിച്ച ബോളിവുഡ് നടന് ഋഷി കപൂറിന്റെയും നടി നീതു സിംഗിന്റെയും മകനാണ് രണ്‍ബീര്‍ കപൂര്‍. സംവിധായകന് മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ ഭട്ട്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ‘ബ്രഹ്മാസ്ത്ര’യുടെ ബള്‍ഗേറിയയിലെ ലൊക്കേഷനിലാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാകുന്നത്. ചിത്രം ഈ വര്‍ഷാവസാനമെത്തും. 2018ല്‍ രണ്‍ബീറും ആലിയയും സോനം കപൂറിന്റെ വിവാഹത്തിന് ഒരുമിച്ച് എത്തിയതോടെ പ്രണയം പരസ്യമാക്കുകയും ചെയ്തിരുന്നു.
View this post on Instagram