വളരെ കുറച്ചുകാലം കൊണ്ട് ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ആലിയ ഭട്ട്. സംവിധായകന് മഹേഷ് ഭട്ടിന്റേയും നടി സോണി റസ്ദാന്റേയും ഇളയ മകളായ ആലിയ ബാലതാരമായിട്ടാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.
ഇന്ന് ബോളിവുഡില്‍ ഏറ്റവും അധികം താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ് ആലിയ. നായകന്മാരുടെ പിന്‍ബലമില്ലാതെ ഒരു സിനിമ വിജയിപ്പിക്കാന്‍ ആലിയക്ക് സാധിക്കും. അതിന് തെളിവാണ് ആലിയ നായികയായി അടുത്തിടെ തീയറ്ററുകളില്‍ എത്തിയ ഗംഗുഭായ് കാത്തിയവാഡി. ആഗോള തലത്തില്‍ 206 കോടിയായിരുന്നു താരം ചിത്രം കളക്ട് ചെയ്തത്.
ആലിയയുടെ ആദ്യകാല പ്രതിഫലം പതിനഞ്ച് ലക്ഷമായിരുന്നെങ്കില്‍ ഇന്നത് പതിനഞ്ച് കോടിയാണ്. ഒരു അഭിമുഖത്തിലാണ് പ്രതിഫലത്തെക്കുറിച്ച് ആലിയ പറഞ്ഞത്. 2012ലാണ് ആലിയ നായികയായി സിനിമയിലെത്തിയത്. പത്ത് വര്‍ഷം കൊണ്ടാണ് ആലിയയുടെ പ്രതിഫലം പതിനഞ്ച് കോടിയായി ഉയര്‍ന്നത്. അടുത്തിടെ നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത ഡാര്ലിംഗ്സ് എന്ന ചിത്രത്തിലൂടെ നിര്‍മാണ രംഗത്തും ആലിയ ചുവടുവച്ചു. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഭര്‍ത്താവ് രണ്‍ബീര്‍ കപൂറിനൊപ്പമുള്ള ബ്രഹ്മാസ്ത്രയാണ് ആലിയയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.