ബോളിവുഡ് മറ്റൊരു വിവാഹത്തിന് കൂടി വേദിയാകുകയാണ്. നടന് രണ്‍ബീര്‍ കപൂറും നടി ആലിയ ഭട്ടും തമ്മിലുള്ള വിവാഹത്തിനാണ് അരങ്ങൊരുങ്ങുന്നത്. ഏപ്രില്‍ പതിനാലിന് ഇരുവരും തമ്മിലുള്ള വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ രണ്‍ബീര്‍ കപൂറിനെപ്പറ്റി ആലിയ ഭട്ട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്.
രണ്‍ബീര്‍ കപൂറിനെ ആദ്യമായി കാണുന്നത് തന്റെ പതിനൊന്നാം വയസിലാണെന്നാണ് ആലിയ ഭട്ട് പറയുന്നത്. സഞ്ജയ് ലീല ബന്‍സാലിയെ കാണാന്‍ സെറ്റില്‍ എത്തിയപ്പോഴാണ് രണ്‍ബീറിനെ ആദ്യം കാണുന്നത്. ആ സമയത്ത് രണ്‍ബീര്‍, ബന്‍സാലിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ആദ്യം കണ്ടപ്പോള്‍ തന്നെ രണ്‍ബീറിനോട് ക്രഷ് തോന്നിയിരുന്നു. അവിടെവച്ച് സോനം കപൂറിനേയും കണ്ടിരുന്നു. പക്ഷേ അത് തനിക്ക് ഓര്‍മയില്ലെന്നാണ് ആലിയ ചിരിച്ചുകൊണ്ട് പറയുന്നത്.
അന്ന് രണ്‍ബീറിനൊപ്പം തോലില്‍ തലവച്ച് ഏതാനും ചിത്രങ്ങള്‍ എടുത്തിരുന്നു. ആ സമയത്തും താന്‍ രണ്‍ബീറുമായി പ്രണയത്തിലായിരുന്നുവെന്നാണ് സഞ്ജയ് സാര്‍ കളിയാക്കി പറയുന്നത്. സാവരിയയുടെ ആദ്യ ഫ്രയിം കണ്ടപ്പോള്‍ തന്നെ രണ്‍ബീറുമായി താന്‍ പ്രണയത്തിലായി. സ്ക്രീനില്‍ താന്‍ കണ്ട രണ്ബീറിനെയല്ല ജീവിതത്തില്‍ കണ്ടത്. താന്‍ യഥാര്‍ത്ഥത്തില്‍ അവനെ കണ്ടുമുട്ടുമ്പോള്‍ തികച്ചും വ്യത്യസ്തനാണെന്നും ആലിയ കൂട്ടിച്ചേര്‍ത്തു.