സുരാജ് വെഞ്ഞാറമൂട്, സൗബിന് സാഹിര്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25ന്റെ രണ്ടാം ഭാഗം വരുന്നു. ‘ഏലിയന്‍ അളിയന്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം രതീഷ് ബാലകൃഷ്ണ പൊതുവാളാണ് സംവിധാനം ചെയ്യുന്നത്.
എസ് ടി കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും രതീഷ് ബാലകൃഷ്ണ പൊതുവാളാണ്. ബോളിവുഡില്‍ സജീവമായ രതീഷിന്റെ ആദ്യ മലയാള ചിത്രമായിരുന്നു ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25.
കെന്റി സിര്‍ഡോ, സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു.