മലയാളത്തിലെ താരരാജവിനോപ്പം തെലുഗ് സൂപ്പർ സ്റ്റാർ അല്ലു അർജുൻ അഭിനയിക്കാൻ ഒരുങ്ങുന്നു. ബി. ഉണ്ണികൃഷ്ണൻ സംവിദാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കാൻ പോകുന്നത്. അല്ലു അർജുൻ ആദ്യമായാണ് മലയാളികളുടെ ലാലേട്ടനുമായി ഒരു സിനിമ ചെയ്യാൻ പോകുന്നത്. അല്ലു മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ചിത്രത്തിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ തന്നെ പുറത്തുവിടുന്നതായിരിക്കും.