Categories: NewsTelugu

ഹോർഡിങ് ഉയർത്തുന്നതിനിടെ ഷോക്കേറ്റ് മരിച്ച പവൻ കല്യാൺ ആരാധകരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് അല്ലു അർജുനും രാംചരണും

ചൊവ്വാഴ്ച്ച വൈകിട്ട് ആന്ധ്ര പ്രദേശിലെ ചിറ്റൂരിലുള്ള ശാന്തിപുരത്ത് സൂപ്പർസ്റ്റാർ പവൻ കല്യാണിന്റെ ബർത്ത്ഡേ സ്പെഷ്യൽ ഹോർഡിങ് ഉയർത്തുന്നതിനിടെ 3 പേർ മരണപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ബാനറിൽ ഉണ്ടായിരുന്ന ഇരുമ്പ് കമ്പി വൈദ്യുതിലൈനുമായി സമ്പർക്കം വന്നതിനാലാണ് അപകടം ഉണ്ടായത്. ഇന്നാണ് പവൻ കല്യാണിന്റെ ജന്മദിനം. സോമശേഖർ [30], സഹോദരൻ രാജേന്ദ്ര [32], സുഹൃത്ത് അരുണാചലം [28] എന്നിവരാണ് മരിച്ചത്.

പവൻ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന പാർട്ടി മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പവൻ കല്യാണിന്റെ പുതിയ ചിത്രമായ വക്കീൽ സാബിന്റെ നിർമാതാക്കളായ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസും കൃഷ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാതാക്കളായ മെഗാ സൂര്യ പ്രൊഡക്ഷൻസും 2 ലക്ഷം വീതം മരിച്ചവരുടെ കുടുംബത്തിന് നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ തെലുങ്ക് സൂപ്പർതാരങ്ങളായ അല്ലു അർജുനും രാംചരണും മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുകയാണ്. അല്ലു അർജുൻ 2 ലക്ഷവും രാംചരൺ 2.5 ലക്ഷവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago