കോവിഡ് പ്രതിസന്ധിക്കിടെയാണ് അല്ലു അർജുന്റെ പുതിയ ചിത്രമായ പുഷ്പ എത്തിയത്. പക്ഷേ, അല്ലു അർജുന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാണ് പുഷ്പ സ്വന്തമാക്കിയത്. അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യഭാഗമാണ് തിയറ്ററുകളിൽ മെഗാവിജയം സ്വന്തമാക്കിയത്. ഡിസംബറിൽ റിലീസ് ചെയ്ത ചിത്രം ആഗോള ഗ്രോസ് നേടിയത് മൂന്നൂറ് കോടിക്ക് മുകളിലാണ്.
ഇപ്പോൾ ഇതാ അല്ലു അർജുൻ പുഷ്പ ആയി മാറിയതിന്റെ ട്രാൻസ്ഫർമേഷൻ വീഡിയോ ആണ് വൈറലായിരിക്കുന്നത്. പുഷ്പയുടെ ട്വിറ്റർ പേജിലാണ് അല്ലു അല്ലു അർജുൻ പുഷ്പ ആയി മാറുന്നതിന്റെ ട്രാൻസ്ഫർമേഷൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘തീ നിങ്ങൾക്കറിയാം, പക്ഷേ പരിവർത്തനം നിങ്ങൾക്ക് അറിയില്ല’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പുഷ്പരാജ് ആയി അല്ലു അർജുൻ മാറുന്നതിന്റെ മേക്കിങ്ങ് വീഡിയോ ആണ് പുറത്തു വിട്ടിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റുകളും സ്റ്റൈലിസ്റ്റുകളുമെല്ലാം ചേർന്നാണ് അല്ലു അർജുനെ പുഷ്പരാജ് ആക്കി മാറ്റിയത്.
രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിൽ പുഷ്പയുടെ വില്ലനായി എത്തുന്നത് മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലാണ്. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിദേശിയായ മിറോസ്ലാവ് കുബേ ബ്രോസിക് ആണ് ഛായാഗ്രഹണം. പുഷ്പ രാജ് ആയി അല്ലു അർജുൻ എത്തുമ്പോൾ ഭൻവർ സിങ് ശെഖാവത് എന്ന ഐപിഎസ് ഓഫീസർ ആയാണ് ഫഹദ് ഫാസിൽ എത്തുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.
The fire you know, the transformation you don’t. 🤙
Watch Icon Star @alluarjun ‘s makeover to become the ferocious #PushpaRaj 😎🔥#PushpaTheRise #PushpaBoxOfficeSensation @iamRashmika @aryasukku @ThisIsDSP @adityamusic @TSeries @MythriOfficial pic.twitter.com/L1sBYwLUP4
— Pushpa (@PushpaMovie) February 9, 2022