അല്ലു അർജുൻ ആരാധകർക്ക് പ്രിയതാരത്തിന്റെ പേരിൽ അഭിമാനിക്കുവാനും ആഘോഷിക്കുവാനും ഒരു സംഭവം കൂടി..! വഴിയരികിലെ തട്ടുകടയിൽ നിന്നും ബ്രേക്ക് ഫാസ്റ്റ് കഴിച്ചിറങ്ങുന്ന താരത്തിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ പുഷ്പയുടെ ചിത്രീകരണത്തിന് പോകുന്ന വഴി ആന്ധ്രാപ്രദേശിലെ ഗോകാവാരത്തിൽ വെച്ചാണ് അല്ലു അർജുനും സുഹൃത്തുക്കളും ഭക്ഷണം കഴിക്കുവാൻ ഇറങ്ങിയത്. പ്രിയതരത്തിന്റെ എളിമ കണ്ട് കൈയ്യടിച്ചിരിക്കുകയാണ് ആരാധകരിപ്പോൾ. ഭക്ഷണം കഴിച്ചിറങ്ങിയപ്പോൾ അതിന്റെ പണം വാങ്ങുവാൻ വിസമ്മതിക്കുന്ന കടക്കാരനെയും വീഡിയോയിൽ കാണുവാൻ സാധിക്കുന്നുണ്ട്.
Icon StAAr @alluarjun had breakfast at a road side tiffin centre near Gokavaram, AP.
Man of simplicity for a reason!#AlluArjun #ThaggedheLe #Pushpa pic.twitter.com/7XOjyvBTgO
— Manobala Vijayabalan (@ManobalaV) September 13, 2021
സംവിധായകൻ സുകുമാറുമായി വീണ്ടും ഒന്നിക്കുന്ന പുഷ്പ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അല്ലു അർജുൻ ഇപ്പോൾ. സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദുമായും അല്ലു അർജുൻ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുഷ്പ. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങൾക്ക് വേണ്ടിയാണ് ഈ മൂന്ന് പേരും ഇതിന് മുൻപ് ഒന്നിച്ചത്. ആര്യയാണ് അല്ലു അർജുന്റെ കരിയർ തന്നെ മാറ്റിമറിച്ചത്. കേരളത്തിലും അല്ലു അർജുന് ഏറ്റവും കൂടുതൽ ആരാധകരെ നേടിക്കൊടുത്ത ചിത്രം കൂടിയാണ് ആര്യ.
രണ്ടു ഭാഗങ്ങളായാണ് പുഷ്പ പ്രേക്ഷകരിലേക്ക് എത്തുന്നത്. പുഷ്പ ദി റൈസ് എന്ന് പേരിട്ടിരിക്കുന്ന ആദ്യഭാഗം ഡിസംബറിൽ റിലീസ് ചെയ്യും. ഫഹദ് ഫാസിൽ ചിത്രത്തിൽ വില്ലനായി എത്തുന്നുവെന്നത് തന്നെ മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ ആവേശം പകരുന്ന ഒന്നാണ്. തെലുങ്കിലെ ഫഹദിന്റെ അരങ്ങേറ്റം കൂടിയാണിത്. രശ്മിക മന്ദന നായികയാകുന്ന ചിത്രത്തിൽ ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.