കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അള്ള് രാമേന്ദ്രൻ.ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. നവാഗതനായ ബിലഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അപർണ്ണ ബാലമുരളിയും , ചാന്ദിനി ശ്രീധരനും ചിത്രത്തിലെ നായികമാരാകുന്നു. തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ച ചിത്രം സെൻട്രൽ പിക്ച്ചേഴ്സ് തിയേറ്ററിൽ എത്തിക്കും. ചിത്രത്തിന്റെ ടീസർ കാണാം