മലയാളികളുടെ പ്രിയ താര ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. അല്ലി എന്ന് വിളിക്കുന്ന അലംകൃതയാണ് ഇവരുടെ മകൾ. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. താങ്കളുടെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കുന്ന ഈ താര കുടുംബം കൂടുതലായും പങ്കുവയ്ക്കുന്നത് അലംകൃതയുടെ വിശേഷങ്ങളാണ്. കഴിഞ്ഞ ദിവസമാണ് അല്ലി എട്ടാം ജന്മദിനം ആഘോഷിച്ചത്. പൃഥ്വിരാജിനും സുപ്രിയക്കുമൊപ്പം മാലിദ്വീപിലാണ് അല്ലി ജന്മദിനം ആഘോഷിച്ചത്.
ഇപ്പോഴിതാ തന്റെ ജന്മദിനം മനോഹരമാക്കിയ ദാദക്കും മമ്മക്കും നന്ദി പറഞ്ഞുള്ള അല്ലിയുടെ കുറിപ്പുകൾ സുപ്രിയ പങ്ക് വെച്ചിരിക്കുകയാണ്. ഏറ്റവും മികച്ച ജന്മദിനം സമ്മാനിച്ചതിന് ദാദക്കും മമ്മക്കും നന്ദി പറഞ്ഞ് അല്ലി പാരാസെയ്ലിംഗ് അടിപൊളിയായിരുന്നുവെന്ന് ദാദക്കുള്ള കുറിപ്പിൽ എഴുതിയിട്ടുണ്ട്. ഒത്തിരി കാര്യങ്ങൾ ചെയ്യുവാൻ മമ്മ തന്നെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് സുപ്രിയക്കുള്ള കുറിപ്പിൽ അല്ലി കുറിച്ചിരിക്കുന്നത്.
View this post on Instagram
മറ്റൊരു കുറിപ്പിൽ ദാദയും മമ്മയും തനിക്ക് ചെയ്തു തരുന്ന കാര്യങ്ങൾ അക്കമിട്ട് നിരത്തിയാണ് അല്ലി നന്ദി പറഞ്ഞിരിക്കുന്നത്. വ്യത്യസ്ഥമായ സ്ഥലങ്ങളിലേക്ക് തന്നെ കൂട്ടിക്കൊണ്ടു പോകുന്നതിന്, നിരവധി കാര്യങ്ങൾക്ക് സമ്മതം മൂളുന്നതിന്, തന്നോടൊപ്പം കളിക്കുന്നതിന്, അടിപൊളി ട്രിപ്പുകൾക്ക് തന്നെ കൊണ്ട് പോകുന്നതിന്, ഒത്തിരിയേറെ സ്നേഹിക്കുന്നതിന്, എന്റെ ദാദയായിരിക്കുന്നതിന് ഇതിനെല്ലാമാണ് ദാദക്കുള്ള കുറിപ്പിൽ അല്ലി നന്ദി പറഞ്ഞിരിക്കുന്നത്.
തന്നെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നതിനും സർപ്രൈസുകൾ സമ്മാനിക്കുന്നതിനും എല്ലാ കാര്യങ്ങളും ചെയ്യുന്നതിൽ സഹായിക്കുന്നതിനും തന്റെ അറിവ് വളർത്തുവാൻ ഉതകുന്നവ നൽകുന്നതിനും ഏറെ സ്നേഹമുള്ളതായിരിക്കുന്നതിനും തന്റെ മമ്മയായിരിക്കുന്നതിനുമാണ് അല്ലി തന്റെ മമ്മക്കുള്ള കുറിപ്പിൽ നന്ദി അറിയിച്ചിരിക്കുന്നത്.