പ്രേമം, നേരം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്. ചില ചിത്രങ്ങളില്‍ അദ്ദേഹം വേഷമിടുകയും ചെയ്തു. ഇപ്പോഴിതാ
തമിഴ് സൂപ്പര്‍താരം കമല്‍ഹാസനെ കണ്ട സന്തോഷം പങ്കുവച്ച് സംവിധായകന് അല്‍ഫോണ്‍സ് പുത്രന്.
സിനിമാ ലോകത്തെ എവറസ്റ്റ് കൊടുമുടിയായ ഉലകനായകനെ ആദ്യമായി നേരിട്ട് കണ്ടു എന്ന് പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് അല്‍ഫോണ്‍സ് പുത്രന് പങ്കുവച്ചു. കമല്‍ഹാസനൊപ്പമുള്ള ചിത്രവും അല്‍ഫോണ്‍സ് പുത്രന് പങ്കുവച്ചു. കമല്‍ഹാസന്റെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങിയെന്നും അദ്ദേഹം പങ്കുവച്ച ചില പ്ലോട്ടുകള്‍ കുറിച്ചെടുത്തെന്നും അല്‍ഫോണ്‍സ് പുത്രന് പറഞ്ഞു.
പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ഗോള്‍ഡാണ് അല്‍ഫോണ്‍സ് പുത്രന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വന്‍ ഹൈപ്പോടെ എത്തിയ ചിത്രം എന്നാല്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ചിത്രത്തിന് മോശം പ്രതികരണമായിരുന്നു ലഭിച്ചത്. നയന്‍താരയായിരുന്നു ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. മല്ലിക സുകുമാരന്‍, ലാലു അലക്സ്, ഷമ്മി തിലകന്, വിനയ് ഫോര്‍ട്ട്, റോഷന് മാത്യു, ബാബുരാജ്, ജഗദീഷ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.