Alphonse Puthren about Marakkar Arabikadalinte Simham
മലയാളത്തിന്റെ പ്രിയ സംവിധായകൻ അൽഫോൻസ് പുത്രേൻ നമ്മുക്ക് സമ്മാനിച്ച രണ്ടു ചിത്രങ്ങളായ നേരവും പ്രേമവും ഇവിടെ സൂപ്പർ വിജയമാണ് നേടിയത്. സംവിധായകൻ എന്നതിനൊപ്പം ഒരു മികച്ച എഡിറ്റർ കൂടിയാണ് അദ്ദേഹം. ഇപ്പോൾ പൃഥ്വിരാജ് സുകുമാരൻ നായകനായ തന്റെ പുതിയ ചിത്രമായ ഗോൾഡ് പൂർത്തിയാക്കിയ അദ്ദേഹം, ആ ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളിലുമാണ്. അതിനിടക്ക് മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. കാരണം ഈ ചിത്രം നേരത്തെ തന്നെ കണ്ട ഒരു പ്രേക്ഷകൻ കൂടിയാണ് അൽഫോൻസ് പുത്രേൻ. കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്‌ത് ഇന്ത്യ മുഴുവൻ തരംഗമായി മാറിയ ഇതിന്റെ ട്രൈലെർ എഡിറ്റ് ചെയ്തത് അൽഫോൻസ് പുത്രേൻ ആയിരുന്നു.
ഈ ചിത്രം കണ്ട ഒരു പ്രേക്ഷകൻ എന്ന നിലയിൽ അൽഫോൻസ് പുത്രേൻ പറയുന്നത്, തനിക്കു ഈ ചിത്രം ഏറെ ഇഷ്ടപ്പെട്ടു എന്നാണ്. കാലാപാനി എന്ന വമ്പൻ ചിത്രം വർഷങ്ങൾക്കു മുൻപേ നമ്മുക്ക് സമ്മാനിച്ച മോഹൻലാൽ – പ്രിയദർശൻ ടീം അതിലും വലിയ ഒരു ചിത്രമായിട്ടാണ് മരക്കാർ ഒരുക്കിയിരിക്കുന്നത് എന്നും അൽഫോൻസ് പുത്രേൻ പറയുന്നു. താൻ കൂടുതൽ എന്തെങ്കിലും തുറന്നു പറഞ്ഞാൽ, അത് ചിത്രത്തിന്റെ കഥയോ മറ്റു വിശദാംശങ്ങളോ പുറത്തു വിടുന്നത് പോലെ ആയി പോകുമെന്ന് ഭയമുള്ളതിനാലാണ് കൂടുതൽ കാര്യങ്ങൾ വിട്ടു പറയാത്തത് എന്നും അദ്ദേഹം വിശദീകരിക്കുന്നു. നേരത്തെ പ്രിയദർശൻ – മോഹൻലാൽ ടീമിന്റെ ബ്ലോക്ക്ബസ്റ്റർ വിജയമായ ഒപ്പത്തിന്റെ ട്രൈലെർ എഡിറ്റ് ചെയ്തതും അൽഫോൻസ് പുത്രേൻ ആയിരുന്നു.
മോഹൻലാലിൻറെ കടുത്ത ആരാധകനായ അൽഫോൻസ് പുത്രേൻ, താൻ അദ്ദേഹത്തെ വെച്ച് ഒരു ഫാൻ ബോയ് ചിത്രം പ്ലാൻ ചെയ്യുന്നുണ്ട് എന്നും നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കാലാപാനിയുടെ ഇരട്ടി വലിപ്പമുള്ള കാൻവാസിൽ, ഇന്നത്തെ സാങ്കേതിക വിദ്യകൾ മികച്ച രീതിയിൽ ഉപയോഗിച്ച് കൊണ്ട്, ചെയ്തിരിക്കുന്ന ഒരു സിനിമയാണ് മരക്കാർ എന്നും, അത് നമ്മൾ സ്‌ക്രീനിൽ കാണുമ്പോൾ ഇതെന്താണ് ഈ വരുന്നത് എന്ന് ചിന്തിച്ചു പോകുന്ന തരത്തിൽ ആ ചിത്രം ഒരുക്കിയിട്ടുണ്ട് എന്നും അൽഫോൻസ് പുത്രൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഡിസംബർ രണ്ടിനാണ് ആഗോള റിലീസ് ആയി മരക്കാർ എത്തുക.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…