മമ്മൂട്ടി നായകനായി എത്തുന്ന രമേശ് പിഷാരടി ചിത്രമാണ് ഗാനഗന്ധർവ്വൻ.
രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധര്‍വ്വനില്‍ മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, മനോജ് കെ ജയന്, സുരേഷ് കൃഷ്ണ, മണിയന് പിള്ള രാജു, കുഞ്ചന്‍, അശോകന്, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ എന്നിവരും അഭിനയിക്കുന്നുണ്ട്.ചിത്രം സെപ്റ്റംബർ 27ന് റിലീസ് ചെയ്യും.ചിത്രത്തിലെ ആളും കോളും എന്ന ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.ദീപക് ദേവ് ആണ് സംഗീതം.ഹരിശങ്കറും ജീനു നസീറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.