മലയാളികൾ എന്നാൽ ചില്ലറക്കാരല്ല എന്നറിയാവുന്നവരാണ് മലയാളികളും മലയാളികൾ അല്ലാത്തവരും. പലതരം രീതിയിൽ വ്യത്യസ്ഥ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ളവരാണ് മലയാളികൾ. ചന്ദ്രനിൽ പോയാൽ പോലും അവിടെ മലയാളി ഉണ്ടാകുമെന്നാണ് തമാശക്ക് പോലും പറയുന്നത്. മലയാളിയുടെ ചങ്കൂറ്റവും ചില്ലറയല്ല. അങ്ങനെ ചങ്കൂറ്റം കാണിക്കുന്ന മലയാളികൾക്കായി കൈയ്യടിക്കാനും അവർ മറക്കാറില്ല.
ഇപ്പോഴിതാ അങ്ങനെയൊരു ചങ്കൂറ്റത്തിന് കൈയ്യടികളും അഭിനന്ദനങ്ങളും നേർന്നിരിക്കുകയാണ് മലയാളികൾ. പറവൂർ നഗരസഭ മഹാത്മാഗാന്ധി ബസ് ടെർമിനലിൽ ഡാൻസ് കളിക്കുന്ന അമൽ ജോൺ എന്ന യുവാവിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. നിരവധി സ്പൂഫ് വീഡിയോകളിലൂടെയും മറ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിയാണ് അമൽ ജോൺ. ബസ് സ്റ്റാൻഡിൽ ഇത്ര രസകരമായി ആളുകളുടെ മുന്നിൽ ഡാൻസ് കളിക്കുവാൻ അമൽ കാണിച്ച ചങ്കൂറ്റത്തിനാണ് കൈയ്യടി ലഭിക്കുന്നത്. ചെമ്പൻ വിനോദിന്റെ ഒരു ലുക്ക് അമലിനുണ്ട് എന്നാണ് പലരുടെയും കമന്റുകൾ.
View this post on Instagram
ദിലീപും ചാക്കോച്ചനും തകർത്തഭിനയിച്ച ദോസ്തിലെ മാരിപ്രാവേ മായപ്രാവേ എന്ന ഗാനത്തിനാണ് അമൽ ചുവട് വെച്ചിരിക്കുന്നത്. എസ് രമേശൻ നായരുടെ വരികൾക്ക് വിദ്യാസാഗറാണ് ഈണമിട്ടിരിക്കുന്നത്. അന്തരിച്ച പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്കറാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ജഗതി, കലാഭവൻ മണി, അൽഫോൺസ തുടങ്ങിയവരും ഈ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.