തെന്നിന്ത്യയിലും മലയാളത്തിലുമായി നിരവധി ബോൾഡ് ആയ കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ താരമാണ് അമലാപോൾ. മലയാളിയാണെങ്കിലും അമല അഭിനയിച്ചിരിക്കുന്നത് ഏറെയും അന്യ ഭാഷാ ചിത്രങ്ങളിലാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അമല ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ്.
റിതി രാഹുൽ ഷായാണ് ഔട്ട്ഫിറ്റ് തയ്യാറാക്കിയിരിക്കുന്നത്. ലക്ഷ്മി ലെഹർ, ഹർഷിത ദാഗ എന്നിവർ സ്റ്റൈലിംഗും നിർവഹിച്ചിരിക്കുന്നു. ലേഖ ഗുപ്തയാണ് മേക്കപ്പ് നടത്തിയിരിക്കുന്നത്.