അമല പോളിന്റെ ഹോട്ട് ഫോട്ടോസും വീഡിയോസും കാണൂ എന്നും മറ്റുമുള്ള മെസ്സേജുകൾ തനിക്ക് തന്നെ വരുന്നത് ഏറെ വിഷമിപ്പിക്കാറുണ്ടെന്ന് നടി അമല പോൾ. പ്രദർശനത്തിനൊരുങ്ങുന്ന ‘ഭാസ്കർ ഒരു റാസ്ക്കൽ’ എന്ന ചിത്രത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അമല പോൾ.
“ചിലപ്പോള്‍ അതിനെ ഫണ്ണിയായിട്ട് എടുക്കും. സ്ക്രീന്‍ഷോട്ട് എടുത്ത് സുഹൃത്തുക്കള്‍ക്കൊക്കെ അയച്ചു കൊടുക്കും. എന്നാലും, ഇത് എനിക്ക് തന്നെ കിട്ടുമ്പോള്‍ അമ്പരപ്പാണ് തോന്നുക. താന്‍ ഇത്രയുംകാലം ഒരു ഷെല്ലിനകത്ത് ജീവിക്കുന്ന അവസ്ഥയിലായിരുന്നു. ഇപ്പോഴാണ് സ്വതന്ത്രമായി യാത്ര ചെയ്യാനും ജീവിക്കാനും തുടങ്ങിയത്. മുന്‍പൊക്കെ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ എനിക്കത് താങ്ങാനുള്ള ശേഷിയില്ലായിരുന്നു. ഒരാള്‍ തമാശയ്ക്ക് കളിയാക്കിയാല്‍ പോലും എനിക്ക് കരച്ചില് വരുമായിരുന്നു. പക്ഷെ, ഇപ്പോള്‍ ഞാന്‍ വളരെ സ്ട്രോങാണ്. ട്രോളുകളെയും ഗോസിപ്പുകളെയുമൊന്നും ഞാനിപ്പോ മൈന്‍ഡ് ചെയ്യാറില്ല”
അരവിന്ദ് സ്വാമി നായകനാകുന്ന ഭാസ്കർ ഒരു റാസ്ക്കൽ എന്ന ചിത്രം മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ ഭാസ്കർ ദി റാസ്ക്കൽ എന്ന മമ്മൂട്ടി ചിത്രത്തിന്റെ തമിഴ് റീമേക്കാണ്. സിദ്ധിഖ് തന്നെയാണ് തമിഴിലും ചിത്രമൊരുക്കുന്നത്. ഇന്നലെ തീയറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം അടുത്ത വെള്ളിയാഴ്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.