ഹോളി ആഘോഷത്തിന്റെ തിരക്കിൽ ആയിരുന്നു കഴിഞ്ഞദിവസം താരങ്ങൾ. മിക്കവരും നിറങ്ങളിൽ മുങ്ങി നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇപ്പോൾ നടി അമല പോളും കുടുംബത്തോട് ഒപ്പമുള്ള തന്റെ ഹോളി ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ഒരു ചെറിയ കുറിപ്പ് പങ്കുവെച്ചാണ് അമല പോൾ ഹോളി ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. കൊച്ചിയിൽ ഗ്രാൻഡ് ഹയാത്തിൽ വെച്ച് ആയിരുന്നു അമല പോളിന്റെ ഹോളി ആഘോഷം.
‘ഇത് വളരെയധികം സന്തോഷമുള്ള ഹോളി ആയിരുന്നു. എന്റെ എല്ലാ പ്രിയപ്പെട്ടവരും ഒരു സ്ഥലത്ത് ഉണ്ടായിരുന്നു’ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് അമല പോൾ കുറിച്ചു. വെളുത്ത ചെറിയ ഉടുപ്പ് അണിഞ്ഞാണ് അമല പോൾ ഹോളി ആഘോഷിച്ചത്. മുഖത്തും വസ്ത്രത്തിലും ഹോളിയുടെ നിറങ്ങൾ ഉണ്ടായിരുന്നു. ചിരിയോടെയും സന്തോഷത്തോടെയും ഉള്ള ചിത്രങ്ങളാണ് അമല പോൾ പങ്കുവെച്ചത്.
മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിൽ ശക്തമായ കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ താരമാണ് അമല പോൾ. മലയാളിയാണെങ്കിലും അമല പോൾ ഏറ്റവും കൂടുതൽ അഭിനയിച്ചിരിക്കുന്നത് അന്യഭാഷാ ചിത്രങ്ങളിലാണ്. അതെല്ലാം പെട്ടെന്ന് തന്നെ പ്രേക്ഷക സ്വീകാര്യത നേടി. തമിഴിലാണ് താരം ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്നത്. ഷൂട്ടിങ്ങ് ഇടവേളകളിൽ യോഗക്കും ആത്മീയതക്കും താരം സമയം കണ്ടെത്താറുണ്ട്. മോഡലിങ്ങിൽ സജീവമായ സമയത്താണ് സംവിധായകൻ ലാൽ ജോസ് അമലയെ തന്റെ നീലത്താമര എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്.
View this post on Instagram