അമല പോളിന്റെ ആദ്യഭർത്താവ് സംവിധായകൻ ഏ എൽ വിജയിന് പെൺകുഞ്ഞ് പിറന്നു. ഇന്ന് രാവിലെ 11.25ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് വിജയ്യുടെ ഭാര്യ ഐശ്വര്യ കുഞ്ഞിന് ജന്മമേകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. വിജയ്യുടെ മൂത്ത സഹോദരൻ ഉദയയാണ് ട്വിറ്ററിലൂടെ ഈ വിവരം ലോകത്തെ അറിയിച്ചത്.
Yes..IAM A PERIYAPPA now..Brother Director VIJAY And AISHWARYA VIJAY blessed with baby boy at 11.25am …Happppyyyyyyyy….Soooo happpy….@onlynikil
— Udhaya (@ACTOR_UDHAYAA) May 30, 2020
2019 ജൂലൈ 11നാണ് വിജയ് ഐശ്വര്യയുടെ കഴുത്തിൽ താലി ചാർത്തിയത്. ഐശ്വര്യ ഡോക്ടറായി പ്രവർത്തിച്ചു വരികയാണ്. കുറെ നാളത്തെ പ്രണയത്തിന് ശേഷം 2014ൽ വിവാഹം കഴിച്ച വിജയ്യും അമല പോളും 2017ൽ പരസ്പര ധാരണയോടെ ബന്ധം വേർപിരിയുകയായിരുന്നു.