തെന്നിന്ത്യയിലും മലയാളത്തിലുമായി നിരവധി ബോൾഡ് ആയ കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ താരമായ അമല മലയാളിയാണെങ്കിലും അഭിനയിച്ചിരിക്കുന്നത് ഏറെയും അന്യ ഭാഷാ ചിത്രങ്ങളിലാണ്. തന്റെ കഥാപാത്രങ്ങളെ എല്ലാം വളരെ മികവുറ്റതാക്കാൻ അമലയ്ക്ക് സാധിക്കും. ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തെ വളരെ പെട്ടെന്ന് കീഴടക്കുവാൻ അമലയ്ക്ക് കഴിഞ്ഞു. മലയാളത്തിൽ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളു. എന്നാൽ അതെല്ലാം പെട്ടെന്ന് തന്നെ പ്രേക്ഷക സ്വീകാര്യത നേടി. തമിഴിലാണ് താരം ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്നത്.
മികവുറ്റ കഥാപാത്രങ്ങൾ അഭിനയിച്ച് ഫലിപ്പിക്കുന്നതിനോടൊപ്പം തന്നെ ആത്മീയതക്കും യോഗക്കുമെല്ലാം തന്റെ ജീവിതത്തിൽ സിനിമയോളം തന്നെ പ്രാധാന്യം നൽകുന്ന താരമാണ് നടി അമല പോൾ. ഷൂട്ടിങ്ങ് ഇടവേളകളിൽ യോഗക്കും ആത്മീയതക്കും താരം സമയം കണ്ടെത്താറുണ്ട്. മോഡലിങ്ങിൽ സജീവമായ സമയത്താണ് സംവിധായകൻ ലാൽ ജോസ് അമലയെ തന്റെ നീലത്താമര എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്.
നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ലഭിച്ചില്ല. പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി (2010) എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുൻ നിരയിലേയ്ക്ക് എത്തുകയും ചെയ്തു. മൈന ഒട്ടേറെ പുരസ്കാരങ്ങൾ നേടി.
2011 ഇൽ ഇത് നമ്മുടെ കഥ എന്ന മലയാളം സിനിമയിൽ അഭിനയിച്ചു. തുടർന്ന് വികടകവി എന്ന തമിഴ് സിനിമയിലും. കുറഞ്ഞ ബഡ്ജറ്റിലുള്ള ഈ സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം വിക്രം നായകനായ ദൈവതിരുമകൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. തെലുങ്കിൽ രാം ഗോപാൽ വർമ്മയുടെ ബേജവാദായിൽ വേഷം ചെയ്ത് തെലുഗു സിനിമാ ലോകത്ത് പേരെടുത്തു. 2017ൽ ഇറങ്ങിയ അച്ചായൻസാണ് അമല പോൾ അഭിനയിച്ച അവസാന മലയാള ചലച്ചിത്രം.
പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതമാണ് അമലയുടെ പുതിയ മലയാള ചലച്ചിത്രം. നടി പങ്ക് വെച്ച പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഗ്ലാമറസ് ലുക്കിൽ എത്തിയിരിക്കുന്ന നടിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് നൊസ്റ്റാൾജിയ ഇവെന്റ്സാണ്.
View this post on Instagram