പ്രേക്ഷകർ ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി നായകൻ പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സാഹോ ഓഗസ്റ്റ് 30 നാണ് ലോക വ്യാപകമായി റിലീസ് ചെയ്യുന്നത്.ഇതിനിടെ ചിത്രത്തെ തേടി വലിയൊരു റെക്കോർഡ് കൂടി എത്തിയിരിക്കുകയാണ്.ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്‌സ് റെക്കോർഡ് തുകയ്ക്ക് ആമസോൺ പ്രൈം സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ.42 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം റൈറ്റ്‌സ് സ്വന്തമാക്കിയത്.ചിത്രത്തിന്റെ തെലുങ്ക്, മലയാളം,തമിഴ് പതിപ്പുകളുടെ റൈറ്റ്സും ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങ് കൊച്ചിയിൽ നടന്നു. മോഹൻലാൽ മുഖ്യ അതിഥിയായി എത്തിയ ചടങ്ങിൽ സിദ്ധിഖ്, മംമ്ത മോഹൻദാസ് തുടങ്ങി സിനിമ മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തു.ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ ബഡ്ജറ്റ് ഉള്ള ആക്ഷൻ ചിത്രമെന്ന സവിശേഷതയോടെയാണ് സഹോ എത്തുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍ഡി ഇലുമിനേഷനാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുജീത് റെഡ്ഡിയാണ്. ചിത്രം നിർമ്മിക്കുന്നത് യു.വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…