ഹോളിവുഡ് താരം ജോണി ഡെപ്പിനെതിരെ കോടതിയില്‍ മൊഴി നല്കി മുന്‍ ഭാര്യ ആംബര്‍ ഹേഡ്. ശരീരത്തില്‍ പതിച്ച ടാറ്റൂ കണ്ട് ചിരിച്ചതിന് ജോണി ഡെപ്പ് മുഖത്തടിച്ചു എന്നാണ് ആംബര്‍ വ്യക്തമാക്കയിരിക്കുന്നത്.
ഒരിക്കല്‍ ജോണി ഡെപ്പിന്റെ ശരീരത്തില്‍ പതിച്ചിരുന്ന മങ്ങിയ ടാറ്റൂ കണ്ടപ്പോള്‍ അതില്‍ എന്താണ് എഴുതിയിരിക്കുന്നത് എന്ന് ചോദിച്ചതായി ആംബര്‍ പറയുന്നു. ‘വൈനോ’ (മുഴുമദ്യപാനി) എന്നാണ് എഴുതിയിരുന്നത് എന്ന് ഡെപ്പ് മറുപടി നല്കി. അതൊരു തമാശയാണ് എന്ന് കരുതിയ താന്‍ ചിരിച്ചു. പെട്ടെന്ന് അയാള്‍ തന്റെ മുഖത്തടിക്കുകയായിരുന്നു എന്ന് ആംബര്‍ ഹേഡ് പറയുന്നു. എന്താണ് സംഭവിച്ചതെന്ന് തനിക്ക് മനസിലായില്ല. നിനക്ക് തമാശയായിട്ടാണോ തോന്നിയത് എന്ന് പറഞ്ഞ് ജോണി ഡെപ്പ് വീണ്ടും മര്‍ദിച്ചുവെന്നും ആംബര്‍ ഹേഡ് പറഞ്ഞു.
സംഭവത്തിന് ശേഷം ഇത്തരം പെരുമാറ്റം ഇനി ഉണ്ടാകില്ലെന്ന് പറഞ്ഞു. തനിക്ക് അയാളെ വിട്ടുപോകാന്‍ താത്പര്യമില്ലായിരുന്നതിനാല്‍ ആ വാക്കുകള്‍ വിശ്വസിച്ചുയ എന്നാല്‍ അതിന് ശേഷം പല തവണ ജോണി ഡെപ്പ് തന്നെ ഉപദ്രവിച്ചിട്ടുണ്ട്. അയാള്‍ മദ്യപിക്കുകയോ മയക്കുമരുന്ന് ഉപയോഗിക്കുകയോ ചെയ്താല്‍ തന്നെ ഉറപ്പായും ഉപദ്രവിക്കുമെന്നും ആംബര്‍ ഹേഡ് കോടതിയില്‍ പറഞ്ഞു. അതേസമയം, ആംബര്‍ ഹേഡിനെ ഉപദ്രവിച്ചിട്ടില്ല എന്നാണ് ജോണി ഡെപ്പിന്റെ വാദം. ഭാര്യയെ തല്ലുന്നവനായി മാധ്യമങ്ങള്‍ ചിത്രീകരിച്ചുവെന്നും തനിക്ക് വേണ്ടി സംസാരിക്കാന്‍ താന്‍ മാത്രമേ ഉള്ളൂ എന്നുമാണ് ജോണി ഡെപ്പ് കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞത്.