വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് അമേയ മാത്യു. കരിക്ക് വീഡിയോയിലൂടെയാണ് അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത്. വളരെ കുറച്ച് മാത്രം ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചു.
അഭിനേത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡല്‍ കുടിയാണ് താരം. മോഡലിംഗ് രംഗത്ത് നിന്നാണ് താരം സിനിമയിലേക്ക് എത്തിയത്. ആട് 2 ലൂടെയാണ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചെറിയ വേഷത്തിലാണ് താരം ആദ്യ ചിത്രത്തില്‍ എത്തിയത്. താരത്തിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഒരുപാട് സിനിമകളില്‍ അവസരം ലഭിച്ചു.
അമേയ തന്റെ ഗ്ലാമറസ്, മോഡേണ്‍, നാടന്‍ ഫോട്ടോഷൂട്ടുകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. രസകരമായ ക്യാപ്ഷനുകളാണ് താരം തന്റെ ഫോട്ടോസിന് നൽകാറുള്ളത്. അത്തരത്തിൽ തന്റെ ജന്മദിനത്തിൽ താരം കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളിൽ ആണ് മെസോപെട്ടോമിയൻ സംസ്കാരത്തിന്റെ ബാക്കി പത്രമെന്നപോലെ തിരുവനന്തപുരത്തെ ചരിത്രങ്ങളുറങ്ങുന്ന മണ്ണിൽ മറ്റൊരു പെൺകുട്ടികൂടി ജനിച്ചുവീണത്. മാത്യു – സുജ ദമ്പതികളുടെ ആവശ്യപ്രകാരം അംബരചുംബിയായൊരു ആശുപത്രിയിൽ ഡോ.സ്പിൽബർഗ് ആയിരുന്നു ചരിത്രപരമായ ഈ മുഹൂർത്തത്തിന് മുൻകൈ എടുത്തത്. ജനിച്ചു വീണ ഉടനെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കൊച്ചിനെ കണ്ടുകൊണ്ട് ഞാനെന്റെ യാത്ര തുടർന്നു…😌🤓🫢😬😂🤪💃🏻’ എന്നാണ് അമേയ കുറിച്ചത്.
View this post on Instagram