ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് അമേയ മാത്യു. വളരെ കുറച്ച് മാത്രം ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചു. അഭിനേത്രി എന്നതിലുപരി അറിയപെടുന ഒരു മോഡല്‍ കുടിയാണ് താരം. മോഡലിംഗ് രംഗത്ത് നിന്നാണ് താരം സിനിമയിലേക്ക് എത്തിയത്. ആട് 2 ലൂടെയാണ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചെറിയ വേഷത്തില്‍ ആണ് താരം ആദ്യ ചിത്രത്തില്‍ എത്തിയത്. താരത്തിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഒരുപാട് സിനിമയില്‍ അവസരം ലഭിച്ചു.
സോഷ്യല്‍ മീഡിയയിലും സജീവമാണ് അമേയ. ലക്ഷകണക്കിന് ആരാധകര്‍ ഇതിനോടകം തന്നെ താരത്തിനുണ്ട്. താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വൈറല്‍ ആവാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തില്‍ ഇത്തവണ താരത്തിനൊപ്പം പുതിയ ഒരു അതിഥി കൂടി ഉണ്ട്. പോളോ ജി റ്റി ആണത്. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ ഇഷ്ട്ട വാഹനം സ്വന്തം ആക്കിയിരിക്കുകയാണ് താരം. വേള്‍ഡ് നമ്പര്‍ വണ്‍ ബ്രാന്‍ഡ് ആയ വോക്സ്വാഗന് പോളോ ആണ് താരം ഇപ്പോള്‍ സ്വന്തം ആക്കിയത്. കാറിന്റെ അടുത്ത് നില്ക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറല്‍ ആയിരിക്കുന്നത്.
മോഡല്‍ കൂടിയായ അമേയ നിരവധി ഫോട്ടോ ഷൂട്ടുകള്‍ നടത്താറുണ്ട്. അതൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. എല്ലാ ചിത്രങ്ങളും വളരെ വേഗം വൈറലാകാറുണ്ട്.
View this post on Instagram