വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് അമേയ മാത്യു. കരിക്ക് വീഡിയോയിലൂടെയാണ് അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത്. വളരെ കുറച്ച് മാത്രം ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചു.
അഭിനേത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡല്‍ കുടിയാണ് താരം. മോഡലിംഗ് രംഗത്ത് നിന്നാണ് താരം സിനിമയിലേക്ക് എത്തിയത്. ആട് 2 ലൂടെയാണ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചെറിയ വേഷത്തിലാണ് താരം ആദ്യ ചിത്രത്തില്‍ എത്തിയത്. താരത്തിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഒരുപാട് സിനിമയില്‍ അവസരം ലഭിച്ചു.
അമേയ തന്റെ ഗ്ലാമറസ്, മോഡേണ്‍, നാടന്‍ ഫോട്ടോഷൂട്ടുകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. രസകരമായ ക്യാപ്ഷനുകളാണ് താരം തന്റെ ഫോട്ടോസിന് നൽകാറുള്ളത്. അത്തരത്തിൽ ഉള്ളൊരു പുതിയ ക്യാപ്ഷനാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു സ്റ്റെയർകേസിൽ നിൽക്കുന്ന ഫോട്ടോ പങ്ക് വെച്ചാണ് താരം ഇങ്ങനെ കുറിച്ചിരിക്കുന്നത്.. “അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം..🎶🌚🙊😌😁”. രസകരമായ കമന്റുകൾ പോസ്റ്റിന് ലഭിക്കുന്നുണ്ട്.
View this post on Instagram