വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് അമേയ മാത്യു. കരിക്ക് വീഡിയോയിലൂടെയാണ് അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത്. വളരെ കുറച്ച് മാത്രം ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചു.
അഭിനേത്രി എന്നതിലുപരി അറിയപെടുന ഒരു മോഡല്‍ കുടിയാണ് താരം. മോഡലിംഗ് രംഗത്ത് നിന്നാണ് താരം സിനിമയിലേക്ക് എത്തിയത്. ആട് 2 ലൂടെയാണ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചെറിയ വേഷത്തില്‍ ആണ് താരം ആദ്യ ചിത്രത്തില്‍ എത്തിയത്. താരത്തിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഒരുപാട് സിനിമയില്‍ അവസരം ലഭിച്ചു.
അമേയ തന്റെ ഗ്ലാമറസ്, മോഡേണ്‍, നാടന്‍ ഫോട്ടോഷൂട്ടുകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വേള്‍ഡ് നമ്പര്‍ വണ്‍ ബ്രാന്‍ഡ് ആയ വോക്സ്വാഗന് പോളോ താരം കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു.താരം പങ്ക് വെച്ചിരിക്കുന്ന ഒരു ഫോട്ടോഷൂട്ട് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. “𝒆-കാലത്ത് some Online Media be like ‘പുള്ളിപുലി വേഷത്തിൽ നാട്ടിലിറങ്ങിയ അമേയ മാത്യുവും സുഹൃത്തും ചെയ്യുന്നത് കണ്ടാൽ നിങ്ങൾ ഞെട്ടും…!’ “Dating with food” ആണ്… അയ്നാണ്…!” എന്ന ക്യാപ്ഷനോട് കൂടിയാണ് ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്.
View this post on Instagram