ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടിയും മോഡലുമായ അമേയ മാത്യു. “ഈ ഫോറസ്റ്റ് മുഴുവൻ കാടാണല്ലോ!🙄അമ്മച്ചി… ഏക് ലഡ്കാ, ഏക് ലഡ്കി, ഇതുവഴി പോകുന്നത് ദേഖീ ??!! 🤷🏻♀️🤕😬👻🤪” എന്ന കുറിപ്പോടെയാണ് അമേയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
തന്റെ വിശേഷങ്ങളും ചിത്രങ്ങളും അമേയ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. നിരവധി പേരാണ് അമേയ പങ്കുവെച്ച ചിത്രത്തിന് താഴെ കമെന്റുകളുമായി എത്തിയത്.
മമ്മൂട്ടി നായകനായയെത്തിയ ദ പ്രീസ്റ്റ് ആയിരുന്നു അമേയയുടേതായി ഒടുവില്‍ പുറത്തുവന്ന ചിത്രം. ആട് 2 എന്ന ചിത്രത്തിലൂടെയായിരുന്നു അമേയ സിനിമാ ലോകത്തേക്ക് എത്തിയത്. ഒരു പഴയ ബോംബ് കഥ, തിമിരം എന്നീ ചിത്രങ്ങളിലും അമേയ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിരുന്നു.