മലയാള സിനിമ ലോകത്തെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വനിതാദിന പ്രത്യേക പരിപാടിയായ ആർജ്ജവ കഴിഞ്ഞ ദിവസം നടന്നു. സംഘടനയിലെ അംഗങ്ങളായ നടിമാർ മിക്കവരും തന്നെ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ ആ ചടങ്ങിൽ നിന്നുമുള്ള ഫോട്ടോസാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. കേരളസാരിയിൽ ഏറെ സുന്ദരിമാരായിട്ടാണ് പ്രിയ നായികമാർ എത്തിയിരിക്കുന്നത്.
ലാലേട്ടനും മണിയൻപിള്ള രാജുവിനുമൊപ്പം ശ്വേതാ മേനോൻ, സുരഭി ലക്ഷ്‌മി, സ്വാസിക, അൻസിബ ഹസൻ, തെസ്‌നി അലി ഖാൻ, മഞ്ജു പിള്ളൈ, പൊന്നമ്മ ബാബു, ബീന ആന്റണി, റിയ സാറ, പാരീസ് ലക്ഷ്‌മി, ദേവി ചന്ദന, രചന നാരായണൻകുട്ടി, ശ്രുതി ലക്ഷ്‌മി, അനന്യ തുടങ്ങിയ നിരവധി നടിമാരാണ് ചടങ്ങിൽ പങ്കെടുത്തത്.
നടീ നടന്മാരുടെ സംഘടനയായ “അമ്മ” (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്) വനിതാ ദിന ആഘോഷ പരിപാടിയായ ആർജ്ജവയുടെ വേദിയിൽ വെച്ച് അമ്മയുടെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി തിരുവല്ലയിൽ പ്രശസ്ത മിമിക്രി കലാകാരനായ റെജി തിരുവല്ലക്കുവെച്ചു കൊടുത്ത “അമ്മവീടിന്റെ” താക്കോൽ ദാനം പ്രസിഡന്റ് മോഹൻലാൽ നിർവഹിക്കുകയുമുണ്ടായി. ടിനി ടോം ആമുഖം നൽകിയ ചടങ്ങിൽ ജനറൽ സെക്രട്ടറി ഇടവേള ബാബു, ഫാദർ ഫ്രാൻസിസ് തനിയത്ത് എന്നിവർ സന്നിദ്ധരായിരുന്നു. മിമിക്രി രംഗത്തെ കലാകാരന്മാരുടെ അഭ്യർത്ഥനയെ മാനിച്ചാണ് ഈ കലാകാരനു അമ്മ വീട് വെച്ച് കൊടുത്തത്. ഈ ശ്രേണിയിൽ ഒൻപതാമത്തെ വീടാണ് “അമ്മ” വെച്ച് നൽകുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…