നടിയും നർത്തകിയുമായ രചന നാരായണൻകുട്ടിയുടെ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ ഉൾപ്പെടെയുള്ള അമ്മ പ്രതിനിധികൾ. മോഹൻലാലിനെ കൂടാതെ ഇടവേള ബാബു, സിദ്ദിഖ്, ശ്വേതാ മേനോൻ, ബാബുരാജ്, സുധീർ കരമന തുടങ്ങിയവർക്കൊപ്പം ചേർന്നാണ് രചന പിറന്നാൾ കേക്ക് മുറിച്ചത്. അടുത്ത കാലത്തെങ്ങും ഇത്രയേറെ താരങ്ങൾ പങ്കെടുത്ത ഒരു സിമ്പിൾ പിറന്നാൾ ആഘോഷം ഉണ്ടായിട്ടില്ല.
കഴിഞ്ഞയിടെ ഇനി യുവതി എന്ന് ഔദ്യോഗികമായി വിളിക്കപ്പെടാൻ തനിക്ക് അധികം നാളുകളില്ലെന്ന് രചന ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. എന്നാലും പിറന്നാൾ ആഘോഷത്തിന് അതൊന്നും ഒരു തടസമായില്ല. എല്ലാവരും കൂടി പിറന്നാൾ ലളിതവും അതേസമയം സുന്ദരവുമാക്കി.
മോഹൻലാലിന് ഒപ്പം ആറാട്ട് സിനിമയിൽ രചന നാരായണൻകുട്ടി അഭിനയിച്ചിരുന്നു. സീരിയൽ രംഗത്തു നിന്ന് സിനിമയിലേക്ക് എത്തിയ രചന നൃത്തമേഖലയിലും സജീവമാണ്. നൃത്താധ്യാപിക എന്ന നിലയിലും രചന തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സ്കൂളിൽ ഇംഗ്ലീഷ് അധ്യാപിക ആയിരുന്നു രചന. സന്തോഷം നിറഞ്ഞ നാൽപതുകളിലേക്ക് എന്ന് കുറിച്ചാണ് രചന പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവെച്ചത്.