വിജയകരമായി പ്രദർശനം തുടരുന്ന കുമ്പളങ്ങി നൈറ്റ്സിലെ ഡിലീറ്റഡ് സീൻ പുറത്തിറങ്ങി. ചീത്തപ്പേര് സജിയും ബോബിയുമെല്ലാം ചേർന്ന് അമ്മയെ വിളിച്ചു കൊണ്ടുവരുവാൻ നടത്തുന്ന ഒരുക്കങ്ങളാണ് ഡിലീറ്റഡ് സീനിൽ കാണിച്ചിരിക്കുന്നത്. ഷെയിൻ നിഗം, ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, മാത്യു തോമസ് എന്നിവരാണ് രംഗത്തിൽ ഉള്ളത്. ശ്യാം പുഷ്കരന്റെ തിരക്കഥയിൽ മധു സി നാരായണൻ സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ നിർമാണം ഫഹദ് ഫാസിൽ, നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ്.