ബിജു മേനോന് കേന്ദ്രകഥാപാത്രമായി എത്തിയ ‘ഒരു തെക്കന്‍ തല്ല് കേസ്’ കാണാന്‍ ജീവിതത്തിലെ യഥാര്‍ത്ഥ അമ്മിണിപ്പിള്ളയെത്തി. ജി.ആര് ഇന്ദുഗോപന്റെ ചെറുകഥയായ ‘അമ്മിണിപ്പിള്ള വെട്ടുകേസി’നെ ആസ്പദമാക്കിയാണ് ഒരു തെക്കന്‍ തല്ല് കേസ് ഒരുക്കിയത്. ഈ കഥയ്ക്ക് കാരണക്കാരനായ യഥാര്‍ത്ഥ അമ്മിണിപ്പിള്ളയാണ് തീയറ്ററില്‍ എത്തി ഒരു തെക്കന്‍ തല്ല് കേസ് കണ്ടത്.
കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലെ രേവതി സിനിമാക്സിലാണ് ഒരു തെക്കന്‍ തല്ല് കേസ് കാണാന്‍ അമ്മിണിപ്പിള്ളയെത്തിയത്. രേവതി തീയറ്റര്‍ ജീവനക്കാര്‍ പൊന്നാടയിട്ടാണ് അമ്മിണിപ്പിള്ളയെ സ്വീകരിച്ചത്. യഥാര്‍ത്ഥ സംഭവങ്ങള ആസ്പദമാക്കിയായിരുന്നു ഇന്ദുഗോപന് ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ രചിച്ചത്. ഇതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് സിനിമയാക്കിയത്. ചെറുപ്പത്തില്‍ കണ്ടും കേട്ടുമറിഞ്ഞ അമ്മിണിപ്പിള്ളയാണ് ഇന്ദുഗോപന്റെ കഥയില്‍ നിറഞ്ഞത്. അമ്മിണിപ്പിള്ളയുടെ പ്രതികാരത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കില്‍ സിനിമയില്‍ കുറഞ്ഞ കാലയളവില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്.
ബിജു മേനോന് പുറമേ റോഷന് മാത്യു, പത്മപ്രിയ, നിമിഷ സജയന് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീജിത്ത് എന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രാജേഷ് പിന്നാടന്റേതാണ് തിരക്കഥ. ഇ ഫോര്‍ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ മുകേഷ് ആര് മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന് ആണ് നിര്‍വഹിച്ചത്.