സംഗീത സംവിധായകന് ഗോപി സുന്ദറിനേയും ഗായിക അമൃത സുരേഷിനേയും സംബന്ധിച്ച് ഈ ഓണം വളരെ സ്പെഷ്യലായിരുന്നു. അവരുടെ ആദ്യത്തെ ഓണമാണ് കടന്നുപോയത്. ഓണം സ്പെഷ്യലായി ഗോപി സുന്ദറിനേയും ഉള്‍പ്പെടുത്തിയായിരുന്നു അവരുടെ അമൃതംഗമയ എന്ന യൂട്യൂബ് ചാനലില്‍ വിഡിയോ പങ്കുവച്ചത്.
അമൃതയും അഭിരാമിയും പൂക്കളമിടുന്ന രംഗങ്ങളോടെയാണ് വിഡിയോ തുടങ്ങിയത്. അഭിരാമിയും അമൃതയും തമ്മില്‍ പൂവിടുന്നതിന്റെ പേരില്‍ തര്‍ക്കം നടക്കുന്നതും കാണാം. ചേച്ചി ഓരോന്ന് തീരുമാനിച്ച് ചെയ്യുമെന്നും താന്‍ പൂവിടാന്‍ ഇരിക്കുന്നത് വെറുതെയാണെന്നും അഭിരാമി വിഡിയോയില്‍ പറയുന്നുണ്ട്. ഇതിനിടയിലേക്ക് രണ്ട് ഗ്ലാസില്‍ പായസവുമായി ഗോപി സുന്ദര്‍ കടന്നുവരികയാണ്.
തന്റെ വല്യേട്ടനാണ് ഗോപി സുന്ദര്‍ എന്നാണ് അഭിരാമി ഗോപി സുന്ദറിനെ സ്വാഗതം ചെയ്ത് വിശേഷിപ്പിച്ചത്. ശേഷം പ്രണയത്തെ കുറിച്ചും മറ്റും അഭിരാമി ചോദിച്ചപ്പോള്‍ വളരെ രസകരമായ മറുപടിയാണ് അമൃതയും ഗോപി സുന്ദദറും നല്‍കിയത്. ഇതിനിടെ ചേച്ചിയെ കൈകാര്യം ചെയ്യാന്‍ ചേട്ടന് നല്ല വശമാണെന്നും അഭിരാമി പറയുന്നുണ്ട്.