റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ പിന്നണി ഗായികയാണ് അമൃത സുരേഷ്. സഹോദരി അഭിരാമിയ്ക്ക് ഒപ്പം ചേർന്ന് അമൃത ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്ളോഗ്സ് എന്ന ഒരു യൂട്യൂബ് ചാനലും ഈ സഹോദരിമാരുടേതായിട്ടുണ്ട്. സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും സജീവമാകുകയാണ് ഈ സഹോദരിമാർ. മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിൽ താരം സഹോദരി അഭിരാമിയോടൊപ്പം പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ, അമൃതയുടെ പുതിയ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയാണ് അമൃതയെ ഫോട്ടോസിൽ കാണുവാൻ സാധിക്കുന്നത്. മുൻ ഭർത്താവ് ബാല രണ്ടാമതും വിവാഹിതനായ ഈ ഒരു വേളയിൽ ഇത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് കണ്ട ആരാധകർ കമന്റുകളുമായി എത്തിയിട്ടുമുണ്ട്. എന്നാൽ അതിലുമേറെ ആരാധകരാണ് അമൃതക്ക് പിന്തുണയും ആത്മവിശ്വാസവും നൽകി കമന്റുകൾ ഇടുന്നത്.