ഗായിക അമൃത സുരേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. കറുത്ത വസ്ത്രം ധരിച്ച് കിടക്കയിൽ ഇരിക്കുന്നത് ആയിരുന്നു ചിത്രം. ചിത്രത്തിന് ഒപ്പം അമൃത പങ്കുവെച്ച വരികളാണ് ശ്രദ്ധേയമായത്. ആ വാക്കുകൾ ഇങ്ങനെ, ‘നമ്മളെ തെറ്റിദ്ധരിക്കുകയും തെറ്റായി വിധിക്കുകയും ചെയ്യുമ്പോൾ എന്തിനാണ് സ്വയം പ്രതിരോധിക്കുന്നത്? അതെല്ലാം വിട്ടുകളയൂ. തിരിച്ച് ഒന്നും പറയേണ്ട. അവർക്ക് ഇഷ്ടമുള്ള തരത്തിൽ അവർ നമ്മളെ വിധിക്കട്ടെ.’ എന്നാണ് കുറിച്ചത്.
ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അമൃതയുടെ സോഷ്യൽമീഡിയ പോസ്റ്റ് വൈറലായി. നിരവധി പേർ ഗായികയെ പിന്തുണച്ച് രംഗത്തെത്തി. ഈ ചിത്രവും കുറിപ്പും പങ്കുവെച്ചതിനു പിന്നാലെ ഗോപി സുന്ദറിന് ഒപ്പമുള്ള ഒരു ചിത്രവും താരം പങ്കുവെച്ചു. ഒരുമിച്ചുള്ള ഒരു മിറർ സെൽഫി ആയിരുന്നു താരം പങ്കുവെച്ചത്.
പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചെന്നും അടുത്തിടെ ആയിരുന്നു ഗോപി സുന്ദറും അമൃത സുരേഷും ചേർന്ന് വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങൾ പിന്നിട്ട് ഒരുമിച്ച് മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർത്ഥനയും എന്നും തങ്ങൾക്കൊപ്പം ഉണ്ടാകണമെന്നും അമൃതയും ഗോപി സുന്ദറും കുറിപ്പിലൂടെ അഭ്യർത്ഥിച്ചിരുന്നു.
View this post on Instagram
View this post on Instagram