സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. പരസ്പരം ചുംബിക്കുന്ന ചിത്രമാണ് അമൃത തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചത്. ഷെയര്‍ ചെയ്ത് നിമിഷ നേരം കൊണ്ട് ചിത്രം വൈറലായി. ഇരുവരേയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
നിങ്ങള്‍ രണ്ടുപേരും മത്സരിച്ച് അഭിനയിക്കുകയാണോ എന്നൊക്കെയാണ് ചിത്രത്തിന് താഴെവന്നിരിക്കുന്ന കമന്റുകള്‍. അമൃത നല്ലൊരു ഗായികയാണെന്നും എന്നാല്‍ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ അമൃതയില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കമന്റിട്ടവരുണ്ട്. അതേസമയം, ഇരുവരേയും പിന്തുണച്ച് കമന്റിട്ടവരുമുണ്ട്.
അടുത്തിടെയാണ് ഗോപി സുന്ദറും അമൃതയും പ്രണയം വെളിപ്പെടുകത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചായിരുന്നു പ്രണയത്തിലാണെന്ന് ഇരുവരും പറഞ്ഞത്. ഇതിന് പിന്നാലെ ഇരുവര്‍ക്കും നേരെ വ്യാപക സൈബര്‍ അറ്റാക്ക് നടന്നിരുന്നു. നേരത്തേ വിവാഹിതനായ ഗോപിസുന്ദറിന് ആ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. വിവാഹിതനായിരിക്കെ ഗായിക അഭയ ഹിരണ്മയിയുമായി ലിവിംഗ് റിലേഷനിലായിരുന്നു ഗോപി സുന്ദര്‍. ആ ബന്ധം വേണ്ടെന്നുവച്ചാണ് ഇപ്പോള്‍ അമൃതയുമായി റിലേഷനിലായിരിക്കുന്നത്. റിലേഷനിലായ ശേഷം ഇരുവരുടേയും ആദ്യത്തെ ഓണമായിരുന്നു കഴിഞ്ഞത്. കുടുംബത്തോടൊപ്പം ഇരുവരും ആഘോഷമാക്കുകയും അതിന്റെ വിഡിയോ അമൃതയുടേയും അഭിരാമിയുടേയും യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.