അവതാരകയും ഗായികയുമായ അഭിരാമി സുരേഷിന്റെ പിറന്നാള്‍ ആഘോഷമാക്കി സഹോദരിയും ഗായികയുമായ അമൃത സുരേഷും സംഗീത സംവിധായകന് ഗോപി സുന്ദറും. ആനയും ചെണ്ടമേളവുമെല്ലാമായി വ്യസ്തമായ ആഘോഷമാണ് അഭിരാമിക്കായി അമൃതയും ഗോപി സുന്ദറും സംഘടിപ്പിച്ചത്. ഇവര്‍ക്കൊപ്പം അമൃതയുടെ മകള്‍ പാപ്പുവും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആഘോഷ പരിപാടികള്‍ നടന്നത്. ആനയും ചെണ്ടമേളവുമായെത്തി അമൃതയും ഗോപി സുന്ദറും സര്‍പ്രൈസ് നല്‍കുകയായിരുന്നു. ആനയുടെ മുകളില്‍ ‘ഹാപ്പി ബര്‍ത്ത്ഡേ അഭിരാമി’ എന്ന് എഴുതിയിരുന്നു. ഇതിന് പുറമേ കേക്ക് മുറിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ‘മൂത്ത മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍’ എന്നാണ് ഗോപി സുന്ദര്‍ ചിത്രങ്ങള്‍ പങ്കുവച്ച് നല്കിയ ക്യാപ്ഷന്‍. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് ലൈക്കും കമന്റുമായി എത്തിയത്.
നേരത്തേ തങ്ങള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് അഭിരാമിയും അമൃതയും രംഗത്തെത്തിയിരുന്നു. ഗോപി സുന്ദറുമായുള്ള റിലേഷന്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അമൃതയ്ക്കെതിരെ വ്യാപക സൈബര്‍ ആക്രമണം തുടങ്ങിയത്. വ്യക്തിപരമായുള്ള ആക്രമണം പിന്നീട് ഇവരുടെ കുടുംബത്തിന് നേരെയും തിരിഞ്ഞിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വെളിപ്പെടുത്തി അമൃത രംഗത്തുവന്നിരുന്നു.