ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റിഷോയിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത വ്യക്തിയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോ അവസാനിച്ചതോടെ അമൃതയ്ക്ക് നിരവധി അവസരങ്ങളാണ് ലഭിച്ചത്. ഇതിനിടയിൽ ആയിരുന്നു ബാലയുമായുള്ള വിവാഹം. വിവാഹത്തിനുശേഷവും സംഗീതത്തിൽ സജീവമായിരുന്നു അമൃത. എന്നാൽ വളരെ വേഗത്തിൽ തന്നെ ഇരുവരും വിവാഹമോചിതരായി. പാപ്പു എന്ന് വിളിക്കുന്ന അവന്തിക ആണ് ഇരുവരുടേയും മകൾ. ഇനിയുള്ള ജീവിതം മകൾക്ക് വേണ്ടി മാത്രമാണെന്ന് അമൃത പറഞ്ഞിരുന്നു. അമൃതംഗമയ എന്ന് ബാൻഡുമായി അമൃതയും സഹോദരി അഭിരാമിയും സജീവമാണ്.
കഴിഞ്ഞദിവസം പ്രചരിച്ച വ്യാജ വാർത്തക്കെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് താരം. സംഗീത ജീവിതത്തിലെ പുതിയ പ്രോജക്ടുകളെ പറ്റി അമൃത കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. കഴിഞ്ഞതെല്ലാം ഒരു പാഠം ആണെന്നും ഇനി പുതിയ കാര്യങ്ങൾ ചെയ്യാൻ തയ്യാറാവുക ആണെന്നുമായിരുന്നു താരം കുറിച്ചത്. എന്നാൽ ഇത് ബാലിയുമായി വീണ്ടും വിവാഹം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പാണ് എന്ന് പലരും തെറ്റിദ്ധരിക്കുകയും അത് അമൃതയെ അത്ഭുതപ്പെടുത്തുകയും ചെയ്തു. ഇതിനെപ്പറ്റി അമൃത ഇപ്പോൾ തുറന്നു സംസാരിക്കുകയാണ്
‘ഇതിനു മുമ്ബും പല തവണ ഇത്തരം വ്യാജ പ്രചാരണങ്ങളുണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ എന്തെങ്കിലും എഴുതിയാൽ നമ്മൾ വിചാരിക്കുക പോലും ചെയ്യാത്ത തരത്തിലേയ്ക്ക് അവ വളച്ചൊടിക്കപ്പെടും. ഇത്തരം പ്രചാരണങ്ങളോടു പ്രതികരിച്ചു മടുത്തു. പരിധി കടന്നാൽ നിയമപരമായി നേരിടും. കഴിഞ്ഞ ദിവസംകുറച്ചു തുണിത്തരങ്ങൾ വാങ്ങാൻ പോയിരുന്നു. അന്നത്തെ ചിത്രങ്ങളോ വിഡിയോകളോ പോസ്റ്റു ചെയ്താൽ ഞാൻ കല്യാണ സാരിയെടുക്കാനാണ് പോയതെന്നു പോലും പലരും പറയുകയും പ്രചരിപ്പിക്കുകയും ചെയ്‌തേക്കാം. എന്തിനാണ് വാസ്തവ വിരുദ്ധമായ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുന്നില്ല’ എന്ന് അമൃത പറയുന്നു. നടൻ ബാലയും കഴിഞ്ഞ ദിവസം വ്യാജ വിവാഹ വാർത്തകൾക്കെതിരെ രംഗത്തെത്തിയിരുന്നു. തന്റെ അച്ഛൻ സുഖമില്ലാതെ കിടക്കുകയാണെന്നും ഇത് തന്റെ അവസാനത്തെ മുന്നറിയിപ്പാണെന്നും ബാല താക്കീത് നൽകി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…