Categories: MalayalamNews

എവിടെ ചെന്നാലും ഇതേ ഡയലോഗ് ‘തടി കുറച്ചിട്ട് വാ..!’ മധുരപ്രതികാരവുമായി തീർത്ഥ

തടി കൂടിയതിന്റെ പേരിൽ പരിഹാസമേറ്റ് വാങ്ങുന്നവരാണ് പലരും. പലപ്പോഴും അടി പതറി പോകുന്ന അവർ മിക്കപ്പോഴും അതിജീവിക്കാതെ ഒതുങ്ങിക്കൂടുന്നതാണ് നമ്മൾ കണ്ടിട്ടുള്ളതും. എന്നാൽ അവരിൽ നിന്നും ഏറെ വ്യത്യസ്തയായിരിക്കുകതയാണ് മോഡലും സൈക്കോളജിസ്റ്റുമായ തീർത്ഥ അനിൽകുമാർ. തടി കൂടിയതിനാൽ ഷൂട്ടിങ്ങിനിടയിൽ പുറകിലേക്ക് മാറ്റി നിർത്തിയ തീർത്ഥ ഇന്ന് ഒരു മധുര പ്രതികാരം തീർക്കുകയാണ്. തീർത്ഥയുടെ വാക്കുകളിലൂടെ.

തടി കൂടിയവർ മോഡലിങ്ങിനിറങ്ങിയാൽ കൊടുംപാതകം ചെയ്തു എന്ന മുൻവിധിയായിരുന്നു പലര്‍ക്കും. തടിയുള്ളവരുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും ഇന്നും പലരുടേയും ചവറ്റു കൊട്ടയിലാണ്. പക്ഷേ അവഗണനകളിൽ നിന്നും ഞാനെന്റെ ലക്ഷ്യത്തിലേക്ക് നടന്നു കയറി. ഒരു ആഡ് ഷൂട്ടിനായി ചെന്നപ്പോഴാണ് ഏറ്റവും വേദനിപ്പിക്കുന്ന അനുഭവം ഉണ്ടായത്. അന്നു കൂടെ ഉണ്ടായിരുന്ന എല്ലാവരും സീറോ സൈസ് മോഡലുകൾ. എനിക്ക് തടി ഉണ്ട് എന്ന് പറഞ്ഞ് പുറകിലേക്ക് മാറ്റി നിർത്തി. ഒടുവിൽ പരസ്യം പുറത്തു വന്നപ്പോൾ അതിൽ ഞാനില്ല. പലവിധ മാഗസിനുകളിലും ട്രൈ ചെയ്തു, അപ്പോഴും കേട്ടു ഇതേ ഡയലോഗ്. പോയി ‘തടി കുറച്ചിട്ടു വാ…’

ഗുണ്ടു, ഉണ്ട എന്നിങ്ങനെ പല വട്ടപ്പേരുകളും വിളിക്കും. ആദ്യമൊക്കെ കേൾക്കുമ്പോൾ വല്ലാത്ത സങ്കടമായിരുന്നു. പക്ഷേ എല്ലാം പോസിറ്റീവായി എടുക്കാൻ ഞാൻ പഠിച്ചിരിക്കുന്നു. തടിയുള്ളവർക്കും സ്വപ്നങ്ങളുണ്ട് എന്ന് ജീവിതം കൊണ്ട് തെളിയിക്കുകയാണ് ലക്ഷ്യം. ഭൂതം എന്ന എന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മോഡലിംഗ് ഫൊട്ടോസുമായി സജീവമാണ്. എന്നെങ്കിലും ഒരു നാൾ ഒരു മാഗസിന്റെ കവർ ഗേളാകണം എന്നതാണ് എന്റെ വലിയ സ്വപ്നം. സിനിമ സ്വപ്നവും മനസിലുണ്ട്. വീട്ടുകാരും സുഹൃത്തുക്കളുമാണ് എന്റെ ആ സ്വപ്നത്തിനുള്ള വലിയ പ്രചോദനം. പ്രധാനമായും മോഡലിങ് കരിയറാക്കി മാറ്റണമെന്നാണ് ആഗ്രഹം

സിനിമയിലും ഷോർട് ഫിലിമുകളിലും ചെറിയ വേഷങ്ങൾ ചെയ്തു. ഓൺലൈൻ ചാനലുകളിൽ ആങ്കറായും ഞാൻ തിളങ്ങിയിട്ടുണ്ട്. ഒടുവിൽ ചെയ്ത ഫോട്ടോഷൂട്ടോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പല മുൻനിര പേജുകളിലും ഫോട്ടോസെത്തി. തടി കൂടിയതിനാൽ സ്വപ്നങ്ങൾ മാറ്റിവയ്ക്കുന്ന പെൺകുട്ടികളോട് എനിക്ക് ഒന്നേ പറയാനുള്ളു. സ്വപ്നങ്ങളെ പിൻതുടരുന്നതിനു നിങ്ങള്‍ എങ്ങനെയിരിക്കുന്നു എന്നത് തടസ്സമാകരുത്

webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago