സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷും. ഇടയ്ക്ക് യാത്രകള്‍ പോകാറുള്ള ഇരുവരും അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഗോപി സുന്ദറുമായുള്ള ബന്ധത്തിന്റെ പേരില്‍ അമൃത സൈബര്‍ അറ്റാക്കിന് ഇരയാകാറുണ്ട്. എന്നാല്‍ ഇതൊന്നും താരങ്ങള്‍ വകവയ്ക്കാറില്ല.
ഇപ്പോഴിതാ അമൃത പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. നീല ഗൗണില്‍ അതീവ സുന്ദരിയായാണ് അമൃത ചിത്രത്തിലുള്ളത്. ‘എന്നെ ചന്ദ്രനിലേക്ക് പറത്തൂ’ എന്ന ക്യാപ്ഷനോടെയായിരുന്നു അമൃത ചിത്രങ്ങള്‍ പങ്കുവച്ചത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി എത്തിയത്.
ഗായിക അഭയ ഹിരണ്മയിയുമായി ലിവിംഗ് റിലേഷനിലായിരുന്ന ഗോപി സുന്ദര്‍ അടുത്തിടെയാണ് അമൃതയുമായുള്ള പ്രണയബന്ധം തുറന്നുപറഞ്ഞത്. വിവാഹിതനായിരുന്ന ഗോപിസുന്ദര്‍ അഭയയുമായുള്ള റിലേഷനിലായത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന്റെ പേരില്‍ ഗോപി സുന്ദറും അഭയ ഹിരണ്മയിയും സൈബര്‍ ആക്രമണത്തിനിരയായിരുന്നു. അമൃതയുമായുള്ള റിലേഷന്‍ വെളിപ്പെടുത്തിയതിന് പിന്നാലെയും ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിനിരയാകാറുണ്ട്.