മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള രമണൻ, സുന്ദരൻ തുടങ്ങിയ നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ സമ്മാനിച്ച ഹരിശ്രീ അശോകൻ സംവിധായകൻ ആകുന്നുവെന്നറിഞ്ഞപ്പോഴേ പ്രതീക്ഷകൾ വളരെ ഏറെയായിരുന്നു. മിമിക്രി ലോകത്ത് നിന്നും കടന്ന് വന്നൊരാൾ എന്ന നിലയിൽ മികച്ചൊരു കോമഡി ത്രില്ലറും പ്രതീക്ഷിച്ചു. പക്ഷേ ഹരിശ്രീയിൽ തന്നെ പിഴച്ചപ്പോൾ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി വെറും ലോക്കൽ സ്റ്റോറിയായി മാറുന്ന വിരസവും പരിതാപകരവുമായ കാഴ്ചയാണ് പ്രേക്ഷകന് കാണേണ്ടി വന്നിരിക്കുന്നത്. ചിരിക്കാനോ ചിന്തിക്കാനോ എന്തിന് ഒന്നു കരയാനോ പോലും ഒന്നും സമ്മാനിക്കാതെ വെറുതെയൊരു ചിത്രമാണ് പ്രേക്ഷകന്റെ മുൻപിലേക്ക് വെച്ചു നീട്ടിയിരിക്കുന്നത്.
അങ്ങു ദൂരെ മലേഷ്യയിൽ നിന്നും ഇന്റർനാഷണൽ തുടക്കമാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. കാർല എന്ന ഗുണ്ടയെ പേടിച്ച് അവിടെ നിന്നും 50 കോടിയോളം വിലയുള്ള ഡയമണ്ട് കൊണ്ട് മാധവൻ നായർ നാട്ടിലേക്കെത്തുകയാണ്. ആ ഡയമണ്ട് ഉള്ളത് കൊണ്ട് സ്വസ്ഥമായ ഒരു ജീവിതം നയിക്കാൻ പറ്റാത്ത മാധവൻ നായരുടെ തലയിൽ ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചവനെ പോലെ ഒരു തേങ്ങ വന്നു വീഴുകയും ഓർമ നഷ്ടപ്പെടുകയും ചെയ്യുന്നു. നല്ലൊരു തുടക്കം കുറിച്ച കഥക്ക് ആ ഒരു ഓപ്പണിങ് വെടിക്കെട്ട് തുടർന്ന് കൊണ്ടു പോകുവാൻ ആകാതെ തളർന്നു പോകുന്ന കാഴ്ചയാണ് പിന്നീട് കാണാൻ സാധിക്കുന്നത്. മാധവൻ നായരുടെ കഥയിലേക്ക് അദ്ദേഹത്തിന്റെ മക്കളും നാട്ടിലെ ചില ചെറുപ്പക്കാരും ഡോക്ടർ രാഹുലും കൂടി കടന്നെത്തുന്നതോടെ എല്ലാം കൂടുതൽ സങ്കീർണമാകുന്നു. ഒരു കഥ, രണ്ടു കഥ, മൂന്ന് കഥ, നാല് കഥ… അങ്ങനെ നിരവധി ലോക്കൽ കഥകളിലേക്ക് ചിത്രം പോകുമ്പോൾ സംവിധായകന്റെ ഫോക്കസും കൈവിട്ട് പോവുകയാണ്. ഒപ്പം പ്രേക്ഷകന്റെയും.
നായികനായകന്മാരായ സുരഭിക്കും രാഹുൽ മാധവിനുമൊപ്പം മനോജ്‌നക് ജയൻ, നന്ദു, കുഞ്ചൻ, ജാഫർ ഇടുക്കി, ടിനി ടോം, ധർമജൻ, കലാഭവൻ ഷാജോൺ, ബിജുകുട്ടൻ, ബൈജു, ഇന്നസെന്റ്, സലിം കുമാർ, കൊളപുള്ളി ലീല എന്നിങ്ങനെ വമ്പൻ ഒരു താരനിര ഉണ്ടായിരുന്നിട്ട് പോലും പ്രേക്ഷകന്റെ ഇഷ്ടം പിടിച്ചു പറ്റാൻ ഇവർക്ക് ആർക്കും തന്നെ സാധിച്ചില്ല എന്നതാണ് വസ്തുത. സുരേഷ് കൃഷ്ണ, ദീപക് പറമ്പോൾ, മാല പാർവതി, അബു സലിം, മണിക്കുട്ടൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൂടെ സംവിധായകൻ ഹരിശ്രീ അശോകനും. പറഞ്ഞു കൂട്ടിയ കുറേ കഥകളെ ഒന്നിപ്പിക്കാനുള്ള ഒരു തട്ടിക്കൂട്ട് ശ്രമം ക്ലൈമാക്സിൽ നടക്കുകയും കൂടിയായതോടെ ലോക്കൽ ലെവലിൽ നിന്നും ചിത്രം താഴേക്ക് പതിക്കുന്ന കാഴ്ചയാണ് കാണുന്നത്.
വ്യക്തതയില്ലാത്ത അവതരണവും പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന കഥാഗതിയും എന്തിനോ വേണ്ടി എവിടെ നിന്നോ ഇടക്ക് വരുന്ന ഗാനങ്ങളും നിറഞ്ഞു നിൽക്കുമ്പോഴും പ്രേക്ഷകന് ആശ്വാസം പകരുന്നത് കളർഫുള്ളായ ഫ്രെയിമുകളാണ്. പക്ഷേ അത് മാത്രം പോരല്ലോ. ഇന്റർനാഷണൽ പദവി നഷ്ട്ടപ്പെട്ട ഒരു ലോക്കൽ സ്റ്റോറി കാണുവാനുള്ള ധൈര്യവും തീരുമാനവും പ്രേക്ഷകന്റെ യുക്തിക്ക് വിട്ടു കൊടുക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…