തിങ്കളാഴ്ച നിശ്ചയം സിനിമ കണ്ടവർക്കെല്ലാം ഒറ്റ അഭിപ്രായമാ, ‘നല്ല പാങ്ങുള്ള നിശ്ചയം’ ആണ് സിനിമയെന്നാണ് പ്രേക്ഷക അഭിപ്രായം. സെന ഹെഗ്ഡെയുടെ രണ്ടാമത്തെ ചിത്രമായ ‘തിങ്കളാഴ്ച നിശ്ചയം’ അവാർഡ് വേദികളിൽ മികച്ച അഭാപ്രായം നേടിയതിനു ശേഷമാണ് ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തിയത്. സിനിമ കണ്ട് കഴിഞ്ഞപ്പോൾ കാമുകനൊപ്പം ഒളിച്ചോടുന്നതിന് മുമ്പ് സുജ എഴുതിയ അപാരസാഹിത്യത്തിലുള്ള കത്താണ് പലരുടെയും മനസിൽ. ‘മൂവന്തി താഴ്വരയിൽ വെന്തുരുകുന്ന വെൺസൂര്യനെ പോലെ ആയിരുന്നു അച്ഛാ കഴിഞ്ഞ ഒരു ദിവസമായി എന്റെ മനസ്…’ എന്ന് തുടങ്ങുന്ന കത്ത് പലപ്പോഴും പ്രേക്ഷകരെ ചിരിപ്പിച്ചു. എന്നാൽ, താൻ ആ ടൈപ്പ് അല്ലെന്നാണ് സുജ ആയി എത്തിയ അനഘ നാരായണൻ പറയുന്നത്. മൂവന്തി താഴ്വരയിൽ വെന്തുരുകാൻ തന്നെ കിട്ടില്ലെന്നും ശബരിമലയിൽ പോകാൻ താനില്ലെന്നും അനഘ തുറന്നു പറയുന്നു. മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അനഘ ഇങ്ങനെ പറഞ്ഞത്.
ചിത്രീകരണം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ സെറ്റ് ഒരു കുടുംബം പോലെയായി. സുജയുടെ അച്ഛൻ കുവൈത്ത് വിജയനായി വേഷമിട്ട മനോജേട്ടനെ ചെറുപ്പം മുതലേ അറിയാം. തന്റെ നായകനായി എത്തിയ അർജുൻ അശോകൻ സഹപാഠിയാണെണ്. നാടകവുമൊക്കെയായി പോകുമ്പോൾ പരിചയപ്പെട്ട പല കലാകാരൻമാരും ചിത്രത്തിന്റ ഭാഗമായിട്ടുണ്ടായിരുന്നു. സംവിധായകൻ സെന ഹെഗ്ഡേയും ഛായാഗ്രാഹകൻ ശ്രീരാജ് തുടങ്ങി എല്ലാവരും വലിയ പിന്തുണയാണ് നൽകിയതെന്നും അഭിനയിക്കുമ്പോൾ പേടിയൊന്നും ഉണ്ടായിരുന്നില്ലെന്നും അനഘ പറഞ്ഞു. ഇത്രയേറെ അംഗീകരിക്കപ്പെടുമെന്നോ അവാർഡുകൾ കിട്ടുമെന്നോ കരുതിയിരുന്നില്ല. സിനിമ കണ്ട് നടൻ ജയസൂര്യ വിളിച്ചത് വലിയ സർപ്രൈസ് ആയെന്നും അനഘ പറഞ്ഞു. കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് അനഘ. അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്നതാണ് കുടുംബം. സിനിമയിലെ അച്ഛൻ കുവൈറ്റ് വിജയനെ പോലെയല്ല തന്റെ അച്ഛനെന്നും അനഘ പറഞ്ഞു. അനഘയുടെ അച്ഛനും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. വാർഡ് മെമ്പറുടെ കഥാപാത്രമായി എത്തിയത് അനഘയുടെ അച്ഛനായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…