സിനിമ-സീരിയൽ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ആനന്ദ് ഭാരതി. സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന താരം വില്ലൻ വേഷങ്ങൾ ആണ് കൂടുതൽ ചെയ്യുന്നത്. ഹൈദരാബാദ് സ്വദേശിയായ ആനന്ദ് മലയാളം, തമിഴ്, തെലുങ്, കന്നഡ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.ഇപ്പോഴിതാ താരത്തിന്റെ അഭിമുഖം ആണ് ശ്രദ്ധ നേടുന്നത്. തന്റെ വിശേഷങ്ങളും അധികമാർക്കും അറിയാത്ത വ്യക്തി ജീവിതത്തെയും കുറിച്ചൊക്കെ മനസ്സ് തുറക്കുകയാണ് ആനന്ദ്. എന്നെ കണ്ടാൽ റഹമാനെ പോലെയുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നും മമ്മൂട്ടിയും റഹ്മാനുമായൊക്കെ നല്ല സൗഹൃദം പുലർത്തുന്നുണ്ട്. തുടക്കകാലത്ത് തന്നെ കമല്‍ഹാസനൊപ്പം പ്രവര്‍ത്തിക്കാനായത് കരിയറിലെ തന്നെ വലിയ ഭാഗ്യങ്ങളിലൊന്നാണെന്നും അദ്ദേഹം പറയുന്നു. വളരെ അവിചാരിതമായാണ് മലയാളത്തിലേക്ക് വരുന്നത്. ഭാര്യയ്ക്ക് ഒരിക്കൽ കൊച്ചിയിൽ ഷൂട്ട് ഉണ്ടായിരുന്നു. അതിനു ഞങ്ങൾ ഒന്നിച്ചാണ് എത്തിയത്. ഉദയനാണ് താരത്തിൽ ഞാൻ അഭിനയിച്ച രംഗം അഭിനയിക്കേണ്ടത് ഗണേഷ് ആയിരുന്നു. ശ്രീനിവാസൻ ആണ് എന്നെ സംവിധായകന് പരിചയപ്പെടുത്തിയത്. അങ്ങനെയാണ് മലയാളത്തിൽ എത്തുന്നത്.
അതിന് ശേഷം തൊമ്മനും മക്കളിലും ആണ് അഭിനയിച്ചത്. അതിനു ശേഷം സുരേഷ് ഗോപിയ്ക്കൊപ്പം മുസാഫർ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. അന്ന് ഞാൻ ചെയ്ത കഥാപാത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒരിക്കലും ആ കഥാപാത്രത്തിന് അത്രയും സ്വീകാര്യത ലഭിക്കുമെന്ന് ഞാൻ കരുതിയതല്ല. ഇന്നും മലയാളത്തിൽ പലരും എന്നെ മുസാഫർ എന്നാണു വിളിക്കുന്നത്. അതിൽ എനിക്ക് സന്തോഷവും ഉണ്ട്.
തമിഴിൽ ഒരു ഷോർട്ട് ഫിലിം അഭിനയിക്കുന്നതിന് എത്തിയപ്പോൾ ആണ് ഞാൻ ആദ്യമായി പൂർണ്ണിമയെ കാണുന്നത്. ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് പൂർണിമയോട് പ്രണയം തോന്നിയിരുന്നു. അത് പറഞ്ഞപ്പോള്‍ അവൾക്കും ഇഷ്ട്ടം ആണെന്ന് പറഞ്ഞു. വിവാഹ ശേഷം കുറച്ച് നാൾ അഭിനയത്തിൽ നിന്ന് വിട്ട് നിന്നെങ്കിലും ഇപ്പോള്‍ അവള് വീണ്ടും അഭിനയിക്കാന്‍ തുടങ്ങി. ഇടയ്ക്ക് ഞങ്ങള്‍ റസ്റ്റോറന്റ് തുടങ്ങിയിരുന്നു. അവിടത്തെ കാര്യങ്ങളെല്ലാം നോക്കിയത് അവളായിരുന്നു. ഞാന്‍ ഷെഫാണ്. അത് കൊണ്ട് തന്നെ കുക്കിങ് എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്. അഭിനയം പോലെ തന്നെ കുക്കിങ്ങും എന്റെ പാഷൻ ആണ്.