ആനന്ദം എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് സിദ്ധി മഹാജന്‍കട്ടി. ഗണേഷ് രാജ് സംവിധാനം ചെയ്ത റൊമാന്റിക്ക് കോമഡി ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. ആനന്ദത്തില്‍ ദിയ എന്ന കഥാപാത്രമായിട്ടാണ് സിദ്ധി എത്തിയിരുന്നത്. ആനന്ദത്തിന് പിന്നാലെ അടുത്തിടെയാണ് ഹാപ്പി സര്‍ദാര്‍ എന്ന ചിത്രം നടിയുടെതായി പുറത്തിറങ്ങിയത്. കാളിദാസ് ജയറാമായിരുന്നു ചിത്രത്തിലെ നായകന്. ഹാപ്പി സര്‍ദാറില്‍ ശ്രീനാഥ് ഭാസിയുടെ ജോഡിയായിട്ടാണ് സിദ്ധി എത്തിയിരുന്നത്. വിനീത് ശ്രീനിവാസനായിരുന്നു സിദ്ധിയുടെ ആദ്യ ചിത്രമായ ആനന്ദം നിര്‍മ്മിച്ചിരുന്നത്.
ആനന്ദം നായികയുടെതായി പുറത്തിറങ്ങിയ ഒരു ബെല്ലി ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ സിദ്ധിയുടെ ഡോറ ഡാൻസാണ് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും എത്താറുണ്ട് നടി. തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളുമൊക്കെയാണ് ഇന്‍സ്റ്റഗ്രാമില്‍ സിദ്ധി എത്താറുളളത്.
Anandam Fame #SiddhiMahajankkatti‘s dora dance pic.twitter.com/SsPQV7PmkJ
— Cinema Daddy (@CinemaDaddy) October 5, 2020