മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനന്യ. വളരെ പെട്ടന്ന് തന്നെ താരം യുവനായികമാരുടെ ഇടയിൽ സ്ഥാനം നേടിയിരുന്നു. കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷക പ്രീതി നേടിയിരുന്നു. നായിക വേഷം മാത്രമല്ല, കോമഡി വേഷവും തന്റെ കയ്യിൽ ഭദ്രമാണെന്ന് താരം തെളിയിച്ചിട്ടുണ്ട്. മറ്റ് താരങ്ങളെ പോലെ വിവാഹം കഴിഞ്ഞതിനു പിന്നാലെ അനന്യയും അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. വളരെ പെട്ടന്നായിരുന്നു അനന്യയുടെ വിവാഹം നടന്നത്. പലതരത്തിൽ ഉള്ള ഗോസിപ്പുകൾ ആണ് വിവാഹത്തിന് ശേഷം താരത്തിന് നേരിടേണ്ടി വന്നത്. ഇപ്പോൾ വിവാഹത്തെ കുറിച്ച് തുറന്ന് പറയുകയാണ് അനന്യ. ആഞ്ജനേയന്റെ രണ്ടാം വിവാഹം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ അദ്ദേഹത്തെ വിവാഹം കഴിച്ചത്. അതികം ആരെയും അറിയിക്കാതെയാണ് വിവാഹം നടത്തിയത്. അത് കൊണ്ട് തന്നെ പല തരത്തിൽ ഉള്ള വിവാദങ്ങൾക്കും ഞങ്ങൾ ഇര ആയിരുന്നു.
ആഞ്ജനേയനുമായി വിവാഹം കഴിക്കാൻ വേണ്ടി ഞാൻ വീട്ടുകാരുമായി വഴക്ക് ഉണ്ടാക്കിയെന്നും ഞാൻ വീടുവിട്ടു ഇറങ്ങിയെന്നും ഒക്കെയുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതൊക്കെ തീർത്തും വ്യാജ വാർത്തകൾ ആയിരുന്നു. വിവാഹത്തിന്റെ കാര്യത്തിൽ വീട്ടിൽ ആദ്യം എതിർപ്പ് ആയിരുന്നു എന്നത് സത്യമാണ്. എന്നാൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയപ്പോൾ വിവാഹത്തിന് അവർക്ക് സമ്മതം ആണെന്നും പറഞ്ഞു. ഞങ്ങളുടെ വിവാഹശേഷം ആഞ്ജനേയന് വലിയ രീതിയിൽ തന്നെ ബോഡി ഷെയിംമിങ് നേരിടേണ്ടി വന്നു. അന്ന് എനിക്ക് ഒരു വാശി ഉണ്ടായി, ഈ പ്രതിസന്ധിയെ ഒറ്റയ്ക്ക് നിന്ന് നേരിടണം എന്ന്. അന്ന് ആ പ്രതിസന്ധികളോട് പൊരുതി തന്നെയാണ് ഇത് വരെ എത്തിയത് എന്നും താരം പറഞ്ഞു .