മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് അനാർക്കലി മരക്കാർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ നിലപാടുകൾ പ്രേക്ഷകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ താരം ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. സിനിമയിൽ തനിക് വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് അനാർക്കലി പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
എസ്ടാബ്ലിഷ്ഡ് ആയ നടി അല്ലാത്തതിനാൽ സിനിമയിൽ നിന്നും വിവേചനങ്ങൾ നേരിട്ടിട്ടുണ്ട്. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമയെ പറ്റിയും വ്യക്തിജീവിതത്തെ പറ്റിയും താരം തുറന്നു പറഞ്ഞത്.‘പണ്ടെത്തെക്കാൾ സിനിമയിൽ സ്ത്രീകൾക്ക് കുറച്ചുകൂടി പ്രാധാന്യം കിട്ടുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. കഥാപാത്രത്തിന്റെ കാര്യത്തിൽ ആണെങ്കിലും പിന്നണി പ്രവർത്തനത്തിന്റെ കാര്യത്തിൽ ആണെങ്കിലും സ്ത്രീകൾക്ക് പ്രാധാന്യമുണ്ട്. അത് പോലെ തന്നെ മലയാള സിനിമയിൽ ഇന്ന് നല്ല സ്ത്രീ കഥാപാത്രങ്ങളും ഉണ്ടാകുന്നുണ്ട്’.
‘സെക്ഷ്വാലിറ്റിയെക്കുറിച്ച് ഉമ്മ ചെറുപ്പത്തിലേ പറഞ്ഞു തന്നിരുന്നു. ഞാൻ പ്ലസ് വണ്ണിന് പഠിക്കുമ്പോഴായിരുന്നു ഉമ്മ കിസ് ഓഫ് ലവ് സമരത്തിൽ പങ്കെടുക്കുന്നത്. അതെന്തിനാണെന്നും അതിന്റെ പ്രസക്തിയെക്കുറിച്ചുമെല്ലാം ഉമ്മ കൃത്യമായി ബോധ്യപ്പെടുത്തി തന്നിരുന്നു. അതൊക്കെയാണ് എന്റെ സ്വഭാവത്തെ ശെരിയ്ക്കും രൂപപ്പെടുത്തിയിരുന്നു’. അനാർക്കലി വ്യക്തമാക്കി.