ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് ചുരുങ്ങിയ നാളുകൾ കൊണ്ട് ചുരുക്കം ചില ചിത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് അനാർക്കലി മരക്കാർ. താരം തിരഞ്ഞെടുക്കുന്ന ശക്തമായ കഥാപാത്രങ്ങളിലൂടെ ആണ് താരം വളർന്നുവന്നത്. ഏതു സ്ഥലത്തും തന്റെ അഭിപ്രായം മുഖം നോക്കാതെ തുറന്നു പറയുന്ന അനാർക്കലിയുടെ അഭിമുഖങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്.
അനാർക്കലിയുടെ പുതിയ ഫോട്ടോഷൂട്ട് ഇപ്പോൾ ആരാധക ശ്രദ്ധ ആകർഷിക്കുകയാണ്. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് നീതു തോമസാണ്. ലക്ഷ്മി സനീഷാണ് മേക്കപ്പും ഹെയർ സ്റ്റൈലിംഗും. ഏറെ സ്റ്റൈലിഷ് ലുക്കിലാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ഗായിക കൂടിയായ അനാർക്കലി തന്റെ കവർ സോങ്ങുകളിലൂടെയും പ്രേക്ഷകരുടെ മനം കവരാറുണ്ട്.
View this post on Instagram
ആനന്ദത്തിന് ശേഷം വിമാനം, മന്ദാരം, ഉയരേ, മാർക്കോണി മത്തായി എന്നീ ചിത്രങ്ങളിലും അനാർക്കലി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന ചിത്രത്തിൽ അനാർക്കലിയുടെ സഹോദരി ലക്ഷ്മി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.