സ്റ്റാര്‍ സിംഗര്‍ സീസണ് 8-ന്റെ വേദിയില്‍ വെച്ച് നടൻ ടൊവിനോ തോമസ് ആണ് ബിഗ് ബോസ് മൂന്നാം സീസണിന്റെ അന്നൗൺസ്മെന്റ് ചെയ്തത്. ടോവിനോ തന്നെയാണ് ആ വേദിയിൽ വെച്ച് പരിപാടിയുടെ ലോഗോ പുറത്തിറക്കിയത്. നിലവില്‍ മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണ്. എന്നാൽ ബിഗ് ബോസ്സിന്റെ മൂന്നാം ഭാഗത്തേക്ക് മത്സരിക്കുന്നവർ എന്ന പേരിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു ലിസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. ബോബി ചെമ്മണ്ണൂര്‍, ഇഷാനി കൃഷ്ണ, ദിയ കൃഷ്ണ, റിമി ടോമി, അനാർക്കലി മരിക്കാർ, അനു കെ. അനിയന് എന്നിങ്ങനെ നീളുന്നതായിരുന്നു ലിസ്റ്റ്.
എന്നാൽ പരുപാടിയിൽ തങ്ങൾ മത്സരിക്കുന്നില്ലെന്നും പ്രചരിക്കുന്ന ലിസ്റ്റുമായി താങ്കൾക് യാധൊരു ബന്ധവും ഇല്ലായെന്നും ഈ താരങ്ങൾ എല്ലാം വ്യകത്മാക്കിയിരുന്നു. ഇപ്പോൾ അനാർക്കലി മരിക്കാരും ഇതിന്റെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചുകൊണ്ട് എന്നെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ താല്പര്യമില്ലെന്ന് ഞാൻ പറഞ്ഞു.ബിഗ് ബോസ് ഞാൻ കാണാറുണ്ട്. ഗോസിപ്പൊക്കെ കേട്ടിരിക്കാൻ നല്ല രസമുള്ള കാര്യമല്ലേ, പക്ഷെ മത്സരിക്കാൻ ഞാൻ ഇല്ല എന്ന് പറഞ്ഞുവെന്നും താരം പറഞ്ഞു.
ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ ഒരുക്കിയ സെറ്റിലായിരുന്നു രണ്ടാം സീസണ് ചിത്രീകരിച്ചിരുന്നത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഷോ പൂര്‍ത്തിയാക്കാനാവാതെ മത്സരാര്‍ത്ഥികളെ തിരിച്ചയക്കുകയായിരുന്നു.