ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് ചുരുങ്ങിയ നാളുകൾ കൊണ്ട് ചുരുക്കം ചില ചിത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് അനാർക്കലി മരക്കാർ. താരം തിരഞ്ഞെടുക്കുന്ന ശക്തമായ കഥാപാത്രങ്ങളിലൂടെ ആണ് താരം വളർന്നുവന്നത്. ഏതു സ്ഥലത്തും തന്റെ അഭിപ്രായം മുഖം നോക്കാതെ തുറന്നു പറയുന്ന അനാർക്കലിയുടെ അഭിമുഖങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്.
View this post on Instagram
അനാർക്കലിയുടെ പുതിയ ഫോട്ടോഷൂട്ട് ഇപ്പോൾ ജനശ്രദ്ധ ആകർഷിക്കുകയാണ്. അതിരപ്പിള്ളിയിലെ റെയ്ൻ ഫോറസ്റ്റ് എന്ന റിസോർട്ടിൽ നിന്നുമുള്ള ഫോട്ടോഷൂട്ടാണ് താരം പങ്ക് വെച്ചിരിക്കുന്നത്. കുറച്ചു നാളുകൾ മുൻപ് വരെ അതിരപ്പിള്ളി തന്റെ ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ ഒന്നായിരുന്നില്ല എന്നാണ് നടി കുറിച്ചത്. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അമീൻ സാബിലാണ്.